Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 19th Jan 2018
 
 
വാര്‍ത്തകള്‍
  Add your Comment comment
ദിനകരന് സമന്‍സ്; ചോദ്യംചെയ്യലിന് ശനിയാഴ്ച ഹാജരാകണം
REPORTER

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ ടി.ടി.വി ദിനകരന് ഡല്‍ഹി പോലീസിന്റെ സമന്‍സ്. ഡല്‍ഹി ഇന്റര്‍സ്‌റ്റേറ്റ് ക്രൈംബ്രാഞ്ച് ഓഫീസില്‍ ദിനകരന്‍ ശനിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.

ബുധനാഴ്ച രാത്രി വൈകി ചെന്നൈയിലെ ദിനകരന്റെ വസതിയിലെത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് സമന്‍സ് കൈമാറിയത്. പോലീസ് എത്തിയ വിവരമറിഞ്ഞ് ഏതാനുംപേര്‍ പ്രതിഷേധവുമായി ദിനകരന്റെ വീടിന് മുന്നിലെത്തി. ആത്മഹത്യാശ്രമം നടത്തിയ ഒരാളെ മറ്റുള്ളവര്‍ പിന്തിരിപ്പിച്ചു.

എ.ഐ.ഡി.എം.കെയുടെ രണ്ടില ചിഹ്നം ശശികല വിഭാഗത്തിന് ലഭിക്കുന്നതിനുവേണ്ടി തിരഞ്ഞെടുപ്പ് കമ്മിഷനെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന കേസിലാണ് ഡല്‍ഹി പോലീസിന്റെ അന്വേഷണം. ദിനകരന്‍ കൈമാറിയ പണവുമായി ഇടനിലക്കാരന്‍ സുകാഷ് ചന്ദ്രശേഖറെ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍നിന്ന് പോലീസ് പിടികൂടിയിരുന്നു.

എ.ഐ.എ.ഡി.എം.കെയിലെ പനീര്‍ശെല്‍വം പളനിസ്വാമി വിഭാഗങ്ങള്‍ ശശികലയെയും ദിനകരനെയും ഒഴിവാക്കി ഒന്നിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുന്നതിനിടെയാണ് ദിനകരന്‍ പോലീസ് വലയില്‍ കുടുങ്ങിയത്. പാര്‍ട്ടിയിലെ എം.എല്‍.എമാര്‍ തന്റെയൊപ്പമാണെന്ന അവകാശവാദം ഉന്നയിച്ച് എം.എല്‍.എമാരുടെ യോഗം വിളിക്കാന്‍ ദിനകരന്‍ കഴിഞ്ഞ ദിവസം മുതിര്‍ന്നുവെങ്കിലും അവസാനനിമിഷം നീക്കം ഉപേക്ഷിച്ചിരുന്നു.

 
Other News in this category

 
 




 
Close Window