Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th Nov 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മോദി വീണ്ടും വിദേശയാത്രയ്ക്ക്; ഇത്തവണ ഏഴു രാജ്യങ്ങള്‍
REPORTER

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും വിദേശയാത്രകള്‍ക്ക് തയാറെടുക്കുന്നു. അടുത്തമാസം മുതല്‍ ജൂലൈ വരെയുള്ള വിദേശയാത്രകളുടെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഏഴു രാജ്യങ്ങളാണ് ജൂലൈയ്ക്കുള്ളില്‍ മോദി സന്ദര്‍ശിക്കുക. ഇതില്‍ ആദ്യ യാത്ര ശ്രീലങ്കയിലേക്കാണ്. കൂടാതെ, യുഎസ്എ, ഇസ്രയേല്‍, റഷ്യ, ജര്‍മ്മനി, സ്‌പെയിന്‍, കസാഖിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പ്രധാനമന്ത്രിയുടെ യാത്രയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മേയ് രണ്ടാംവാരം മോദി ശ്രീലങ്കയിലേക്ക് തിരിക്കും. യുഎന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് യാത്ര. മേയ് 12–14 വരെ കൊളംബോയില്‍ നടക്കുന്ന പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും. പ്രധാനമന്ത്രിയായതിനുശേഷം മോദിയുടെ രണ്ടാമത്തെ ശ്രീലങ്കന്‍ സന്ദര്‍ശനമാണ്. ജാഫ്‌ന, കാന്‍ഡി തുടങ്ങിയ സ്ഥലങ്ങള്‍ മോദി സന്ദര്‍ശിക്കുമെന്നാണ് സൂചന.

ജൂണ്‍ 1–3 വരെ റഷ്യയിലെ സെന്റ് പീറ്റേര്‍സ്ബര്‍ഗ് ഇന്റര്‍നാഷനല്‍ ഇക്കണോമിക് ഫോറത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം റഷ്യയിലെത്തും. പിന്നീട്, ജൂണ്‍ 7–8 തീയതികളില്‍ നടക്കുന്ന ഷാന്‍ഹായ് കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്!സിഒ) യോഗത്തിനായി അദ്ദേഹം കസാഖിസ്ഥാനിലേക്കും. അതിനുശേഷം, ജി–20 യോഗത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജര്‍മ്മനിയും സന്ദര്‍ശിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

യുഎസ്, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങള്‍ മോദി സന്ദര്‍ശിക്കുമെന്നും തീയതി ഉറപ്പിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 
Other News in this category

 
 




 
Close Window