Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.78 INR  1 EURO=75.00 INR
ukmalayalampathram.com
Wed 26th Jul 2017
 
 
UK Special
  Add your Comment comment
അയര്‍ലന്‍ഡില്‍ ഇന്ത്യക്കാര്‍ക്ക് നേരേ വംശീയാക്രമണം
reporter

ഡബ്ലിന്‍: ഓസ്‌ട്രേലിയ, അമേരിക്ക, യുകെ എന്നിവയ്ക്ക് പിന്നാലെ അയര്‍ലന്‍ഡിലും ഇന്ത്യക്കാര്‍ക്ക് നേരേ വംശീയാക്രമണം അയര്‍ലണ്ടിലെ ലിംറിക്ക് കോള്‍ബെര്‍ട്ട് നഗരത്തില്‍ നിന്നും ലിംറിക്ക് ജംഗ്ഷനിലേക്ക് പോയ ഇന്ത്യന്‍ യുവാവിനാണ് ആക്രമണം നേരിടേണ്ടി വന്നത്. ട്രെയ്‌നിനുള്ളില്‍ ലഗേജ് വയ്ക്കാന്‍ സ്ഥലം ആവശ്യപ്പെട്ട യുവാവിന് ഐറിഷ് യുവതിയുടെ പക്കല്‍ നിന്നും വളരെ മോശമായ പ്രതികരണമാണ് ലഭിച്ചത്. ഇവിടെ ഇരിക്കാനോ സാധനങ്ങള്‍ വയ്ക്കാനോ നിങ്ങള്‍ക്ക് അവകാശമില്ലെന്നും ഇത് എന്റെ രാജ്യമാണെന്നും വേഗം ഇന്ത്യയിലേക്ക് തന്നെ തിരിച്ച് പോകു എന്നാണ് യുവതി ഉച്ചത്തില്‍ യുവാവിനോട് കയര്‍ത്ത് സംസാരിച്ചത്. ഇത് മറ്റൊരു യാത്രിക വീഡിയോവില്‍ പകര്‍ത്തുകയായിരുന്നു. വീഡിയോ നവമാധ്യമങ്ങളില്‍ വൈറല്‍ ആയതോടെ ഐറിഷ് പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് അറിയിച്ചു.


 
Other News in this category

 
 




 
Close Window