Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th Nov 2017
 
 
UK Special
  Add your Comment comment
ഡയാനയുടെ മക്കള്‍ പറയുന്നു; ഞങ്ങള്‍ ഇനിയും മോചിതരായിട്ടില്ല ആ ദുരന്തത്തില്‍ നിന്ന്
REPORTER

ലണ്ടന്‍: അമ്മയുടെ മരണമുണ്ടാക്കിയ മാനസികാഘാതവും ദുഃഖവും തുറന്നു പറഞ്ഞ് ഡയാന രാജകുമാരിയുടെ ഇരു പുത്രന്‍മാരും. 1997ല്‍ പാരിസില്‍ കാറപകടത്തിലായിരുന്നു ഡയാന രാജകുമാരി മരിച്ചത്. 

20 വര്‍ഷത്തിനു ശേഷവും അമ്മയുടെ മരണത്തിന്റെ ഞെട്ടലില്‍ നിന്ന് മുക്തി നേടാന്‍ കഴിഞ്ഞിട്ടില്ലെന്ന് 34കാരനായ വില്ല്യം രാജകുമാരന്‍ പറഞ്ഞു. ആ ഞെട്ടല്‍ തന്നെ വിട്ട് ഒരിക്കലും മാറില്ല. മാനസികാരോഗ്യത്തെ കുറിച്ച് ആളുകള്‍ കൂടുതല്‍ തുറന്നു സംസാരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. യു.കെയില്‍ മാനസികാരോഗ്യ സേവനങ്ങള്‍ പ്രേത്സാഹിപ്പിക്കാനൊരുക്കിയ ഡോക്യൂമെന്ററിക്കു നല്‍കിയ അഭിമുഖത്തിലാണ് വില്ല്യം അഭിപ്രായം പ്രകടിപ്പിച്ചത്. ദുഃഖം കടിച്ചമര്‍ത്തുന്ന ബ്രിട്ടീഷ് സംസ്‌കാരം അവസാനിപ്പിക്കാന്‍ സമയമായെന്ന് കഴിഞ്ഞയാഴ്ച അദ്ദേഹം പറഞ്ഞിരുന്നു. 

അമ്മുടെ വേര്‍പാടിനു ശേഷം താന്‍ വിഷാദത്തിനടിമയായതും തുടര്‍ന്ന് നാലു വര്‍ഷം മുമ്പ് കൗണ്‍സലിങ്ങിനു വിധേയനായതായും കഴിഞ്ഞ ദിവസം ഹാരി രാജകുമാരനും വെളിപ്പെടുത്തിയിരുന്നു. രണ്ടു ദശാബ്ദക്കാലം തനിക്ക് എല്ലാ വികാരങ്ങളെയും അടക്കി നിര്‍ത്തേണ്ടി വന്നതായും 32കാരനായ ഹാരി രാജകുമാരന്‍ കൂട്ടിച്ചേര്‍ത്തു.

 
Other News in this category

 
 




 
Close Window