Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 12th Dec 2017
 
 
അസോസിയേഷന്‍
  Add your Comment comment
മാഞ്ചസ്റ്റര്‍ കാത്തലിക് അസോസിയേഷന്റെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ പ്രൊഡോജ്വലമായി
സാബു ചുണ്ടക്കാട്ടില്‍
വിവിധങ്ങളായ കലാപരിപാടികളും ഗാനമേളയും ആയി നടന്ന കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചെസ്‌റ്റെറിന്റെ ഈസ്റ്റര്‍ ആഘോഷപരിപാടികള്‍ പ്രൗഢോജ്വലമായി. സെയില്‍ മൂര്‍ കമ്യൂണിറ്റി സെന്ററില്‍ റെവ.ഡോ.ലോനപ്പന്‍ അരങ്ങാശേരിയുടെ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയോടെയാണ് ആഘോഷപരിപാടികള്‍ക്ക് തുടക്കമായത്.
ദിവ്യബലിയെ തുടര്‍ന്ന് ഉപഹാറിന്റെ നേതൃത്വത്തില്‍ ജെയിംസ് ജോസിനായുള്ള സ്റ്റംസെല്‍ സ്വാബ് കളക്ഷന്‍ നടന്നു.
തുടര്‍ന്ന് അസോസിയേഷന്‍ പ്രസിഡണ്ട് ജെയ്‌സണ്‍ ജോബ് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചതോടെ കലാപരിപാടികള്‍ക്ക് തുടക്കമായി.ബെന്നി ഓള്‍ഡാം നയിച്ച ഗാനമേളയും കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികളും മികച്ച നിലവാരത്തിലേക്ക് ഉയര്‍ന്നതോടെ ആഘോഷപരിപാടികള്‍ ഏവര്‍ക്കും മികച്ച വിരുന്നായി.പരിപാടികളെ തുടര്‍ന്ന് വിളമ്പിയ വിഭവ സമൃദ്ധമായ ഈസ്റ്റര്‍ ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു.പരിപാടികളുടെ വിജയത്തിനായി സഹകരിച്ച ഏവര്‍ക്കും അസോസിയേഷന്‍ എക്‌സിക്യൂട്ടിവ് കമ്മറ്റിക്കുവേണ്ടി സെക്രട്ടറി ജിനോ ജോസഫ് നന്ദി രേഖപ്പെടുത്തി.
 
Other News in this category

 
 




 
Close Window