Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.82 INR  1 EURO=73.42 INR
ukmalayalampathram.com
Thu 29th Jun 2017
 
 
കായികം
  Add your Comment comment
മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ചുംബിച്ചു നില്‍ക്കുന്നത് വിവാദം
reporter
ഈ മാസം 23നാണ് ലോകമാകെ കാത്തിരിക്കുന്ന എല്‍ക്ലാസികോ മത്സരം നടക്കുന്നത്. ബദ്ധവൈരികളായ റയല്‍മാഡിഡ്രും ബാഴ്‌സലോണയും ഏറ്റുമുട്ടുന്ന ഞായറാഴ്ച ആവാന്‍ കാത്തിരിക്കുകയാണ് ലോകമാകെയുള്ള ഫുട്‌ബോള്‍ പ്രേമികള്‍.
എല്‍ക്ലാസികോയുടെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയവേയാണ് മറ്റൊരു ചിത്രം ലോകമാകെ ശ്രദ്ധ നേടിയത്. സോഷ്യല്‍മീഡിയയിലൂടെ വൈറലായ ആ ചിത്രം മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ചുംബിച്ചു നില്‍ക്കുന്നതായിരുന്നു.

സ്വാഭാവികമായും എന്ത് കൊണ്ട് ഇത്തരമൊരു ഗ്രാഫിറ്റി എന്ന് ചോദ്യമുയര്‍ന്നിരുന്നു. അതിന്റെ ഉത്തരം ചിത്രത്തേക്കാള്‍ അതിനേക്കാള്‍ രസകരമാണ്.
ടിവ്‌ബോയ് എന്ന കലാകാരനാണ് ഗ്രാഫിറ്റിയ്ക്ക് പിന്നില്‍. ഏപ്രില്‍ 23 ഞായറാഴ്ച്ചയാണ് എല്‍ ക്ലാസിക്കോ. ബാഴ്‌സ അടക്കമുള്ള കാറ്റലോണിയ മേഖലയില്‍ വര്‍ഷംതോറും ഏപ്രില്‍ 23നാണ് പ്രണയ ദിനം ആഘോഷിക്കാറുള്ളത്. ഇതില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് ഗ്രാഫിറ്റിയെന്ന് ടിവ്‌ബോയ് പറയുന്നു. ഗ്രാഫിറ്റി ക്യാമറയിലാക്കാന്‍ നിരവധി ടൂറിസ്റ്റുകളാണ് മേഖലയില്‍ എത്തുന്നത്.
പ്രതീക്ഷയുടേയും പോസിറ്റിവിറ്റിയുടേയും സന്ദേശം പകരുകയാണ് എന്റെ ഉദ്ദേശ്യം. തെമ്മാടിക്കൂട്ടങ്ങള്‍ തമ്മിലാണ് ഫുട്‌ബോള്‍ ഏറ്റുമുട്ടലുകളെല്ലാം. 'ശാന്തമായിരിക്കൂ' എന്നാണ് എനിക്ക് പറയാനുള്ളത്. മെസിയും ക്രിസ്റ്റിയാനോയും എതിരളികളാണ്. അവര്‍ ഒരിക്കലും ചുംബിക്കില്ലെന്ന് എനിക്കറിയാം. പക്ഷെ കാല്‍പ്പനികമായ ലോകത്തെ ചിത്രീകരിക്കാന്‍ ആര്‍ട്ടിന് കഴിയും. അത് പ്രകോപിപ്പിക്കും, അമ്പരപ്പിക്കും.
 
Other News in this category

 
 




 
Close Window