Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.82 INR  1 EURO=73.42 INR
ukmalayalampathram.com
Thu 29th Jun 2017
 
 
കായികം
  Add your Comment comment
വയസ്സ് 101: ഒരു മിനിറ്റ് 14 സെക്കന്‍ഡു കൊണ്ട് 100 മീറ്റര്‍ ഓടിയെത്തി: ഇന്ത്യയുടെ അഭിമാനം
reporter
ഓക്ക്‌ലാന്‍ഡില്‍ നടക്കുന്ന ലോക മാസ്റ്റേഴ്‌സ് ഗെയിമില്‍ ഇന്ത്യക്ക് അഭിമാനമായി മാന്‍ കൗര്‍. 100 മീറ്റര്‍ ഓട്ടമത്സരം 1 മിനിറ്റ് 14 സെക്കന്‍ഡ് കൊണ്ട് പൂര്‍ത്തിയാക്കിയാണ് കൗര്‍ രാജ്യത്തിന്റെ അഭിമാനമായത്. 101ാം വയസ്സില്‍ മാന്‍ കൗര്‍ തന്റെ 17ാമത്തെ മെഡലാണ് സ്വന്തമാക്കുന്നത് എന്നത് ഈ നേട്ടത്തെ വലുതാക്കുന്നു.
സ്‌പോര്‍ട്‌സില്‍ പുതുമുഖമാണെങ്കിലും അതിന്റെ സങ്കോചം ഒന്നും കൗറിനില്ല. പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാനുള്ള കുതിപ്പിന് തയ്യാറെടുത്തു കൊണ്ടിരിക്കുകയാണവര്‍. അധികമൊന്നും ആവേശമില്ലാതെ പ്രായമായവരുടെ കായിക മത്സരം കാണാന്‍ എത്തിയവരെ കൈയ്യടിപ്പിക്കുന്നതായിരുന്നു കൗറിന്റെ പ്രകടനം.
മത്സരത്തില്‍ വിജയിച്ചതില്‍ സന്തോഷമുണ്ടെന്നു താന്‍ ശ്രമം ഉപേക്ഷിക്കാന്‍ പോകുന്നില്ല തുടര്‍ന്നു കൊണ്ടേയിരിക്കുമെന്നും കൗര്‍ പറഞ്ഞു. 93ാം വയസ്സിലാണ് ഇതിനു മുന്‍പ് അവസാനമായി കൗര്‍ കായിക മത്സരത്തില്‍ പങ്കെടുത്തത്. ഇതിനു മുന്‍പ് കായിക മത്സരത്തില്‍ പങ്കെടുത്തുള്ള പരിചയമൊന്നും കൗറിനില്ല. മകന്‍ ഗുര്‍ദേവ് സിങ്ങാണ് ഇങ്ങനെയൊരു നിര്‍ദേശം അമ്മയ്ക്ക് മുന്നില്‍ വെച്ചത്. നീന്തല്‍, ജാവ്‌ലിന്‍, 200 മീറ്റര്‍ ഓട്ടം എ്ന്നിവയിലും കൗറിന് മെഡല്‍ ലഭിച്ചു.
 
Other News in this category

 
 




 
Close Window