Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.82 INR  1 EURO=73.42 INR
ukmalayalampathram.com
Thu 29th Jun 2017
 
 
കായികം
  Add your Comment comment
ബാഡ്മിന്റണ്‍ താരം സൈനയുടെ ജീവിതം സിനിമയാക്കുന്നു
reporter
ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിന്റെ ജീവിതം സിനിമയാകുന്നു. അമോല്‍ ഗുപ്തയാണ് സൈനയുടെ ജീവിതവുമായി ബന്ധപ്പെട്ട സിനിമ സംവിധാനം ചെയ്യുക.

സിനിമയെ കുറിച്ച് താന്‍ അറിഞ്ഞിരുന്നുവെന്നും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ശ്രദ്ധയെ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും സൈന പ്രതികരിച്ചു. ശ്രദ്ധ വളരെ പ്രതിഭയുള്ളതും കഠിനാധ്വാനം ചെയ്യുന്നതുമായ അഭിനേത്രിയാണ്. അതുകൊണ്ടു തന്നെ തന്റെ റോളിനോട് അങ്ങേയറ്റം നീതി പുലര്‍ത്താന്‍ ശ്രദ്ധയ്ക്ക് കഴിയുമെന്നും സൈന പറഞ്ഞു.

ബോളിവുഡ് താരം ശ്രദ്ധ കപൂറാണ് സൈനയായി ബിഗ്‌സ്‌ക്രീനില്‍ എത്തുക. ജീവിതത്തില്‍ ഒരിക്കലെങ്കിലും ബാഡ്മിന്റണ്‍ കളിക്കാത്ത പെണ്‍കുട്ടികള്‍ ഇല്ലെന്നും സൈനയുടെ ജീവിതം അവതരിപ്പിക്കാന്‍ കിട്ടിയ അവസരത്തെ ഭാഗ്യമായാണ് കാണുന്നതെന്നും ശ്രദ്ധ അഭിപ്രായപ്പെട്ടു.
 
Other News in this category

 
 




 
Close Window