Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=84.02 INR  1 EURO=72.56 INR
ukmalayalampathram.com
Wed 24th May 2017
 
 
അസോസിയേഷന്‍
  Add your Comment comment
ജോലി നഴ്‌സിങ്, പാഷന്‍ ഫോട്ടോഗ്രഫി, ഇതാണ് ജെയ്‌സണ്‍ ലോറന്‍സ്
reporter

ലണ്ടന്‍: ആശുപത്രിയിലെ തിരക്കുകള്‍ക്കിടയിലും ആ കണ്ണുകള്‍ എപ്പോഴും എന്തിനെയോ തേടി നടക്കും. പുതുമയൂറുന്ന കാഴ്ചകള്‍ക്കായി. എവിടെ കണ്ടാലും അത് തന്റെ ക്യാമറയില്‍ ഒപ്പിയെടുക്കും. ഇതാണ് ജെയ്‌സണ്‍ ലോറന്‍സ്. ജോലിയായി നഴ്‌സിങ് മേഖലയാണ് തെരഞ്ഞെടുത്തതെങ്കിലും അദ്ദേഹത്തിന്റെ പാഷന്‍ എപ്പോഴും ഫോട്ടോഗ്രഫിയായിരുന്നു. അതുകൊണ്ട് തന്നെ ഇദ്ദേഹത്തിന്റെ വീട് ഒരു വലിയ സ്റ്റുഡിയോ തന്നെയാണ്. വീടുനിറയെ വിവിധതരം ക്യാമറയും ലൈറ്റും കൊണ്ട് നിറഞ്ഞിരിക്കുന്നു. എറണാകുളം സ്വദേശിയായ ജെയ്‌സന്റെ കുടുംബത്തിനു സിനിമയുമായി വളരെ അടുത്ത ബന്ധമുണ്ട്. 1980കളില്‍ നടന്‍ സുകുമാരനെ വച്ച് നാലുലക്ഷം രൂപ മുടക്കി പിതാവ് ഒരു സിനിമ പിടിച്ചിരുന്നുവെന്ന് ജെയ്‌സണ്‍. ഭാര്യയും അമ്മയും രണ്ടുകുട്ടികളും അടങ്ങുന്ന കുടുംബം പൂര്‍ണമായി ജെയ്‌സണിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്. ഭാര്യ സ്മിത ജെയ്‌സണിന്റെ ഒരു അസിസ്റ്റന്റിനെപ്പോലെയാണ് ജോലി ചെയ്യുന്നത്. കുട്ടികളും ഫോട്ടോഗ്രാഫിയില്‍ കമ്പമുള്ളവരാണ്. 

സ്മിത എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ നേഴ്‌സ് ആയി ജോലി ചെയ്യുന്നു. ഫോട്ടോഗ്രഫി കൂടാതെ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് കൂടി പഠിച്ച ജെയ്‌സണ്‍ ക്യാമറ പല രീതിയില്‍ വാഹനങ്ങളില്‍ ഫിറ്റു ചെയ്യാവുന്ന ഉപകരണങ്ങള്‍ സ്വന്തമായി വികസിപ്പിച്ചെടുത്തിട്ടുണ്ട്. യുകെ മലയാളി സമൂഹത്തില്‍ നിന്നും പൊട്ടി മുളച്ചുവീണ 'ഒരു ബിലാത്തി പ്രണയം' ,എഡ്ജ് ഓഫ് സനിട്ടി , ഒരു കുഞ്ഞുപൂവിനെ എന്നി സിനിമകള്‍ ഒപ്പിയെടുത്തത് ജൈസണ്‍ന്റെ ക്യാമറകളായിരുന്നു.

 
Other News in this category

 
 




 
Close Window