Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 20th Nov 2017
 
 
ആരോഗ്യം
  Add your Comment comment
ഇന്ത്യയില്‍ നിന്നും കടത്തിയെന്ന് സംശയിക്കുന്ന 7.5 കോടി രൂപയുടെ വേദനസംഹാരികള്‍ ഇറ്റാലിയന്‍ പൊലീസ് പിടിച്ചെടുത്തു
reporter
ഐഎസ് ഭീകരര്‍ക്കായി ഇന്ത്യയില്‍ നിന്നും കടത്തിയെന്ന് സംശയിക്കുന്ന വേദനസംഹാരികള്‍ ഇറ്റാലിയന്‍ പൊലീസ് പിടിച്ചെടുത്തു. 7.5 കോടി രൂപ വിലവരുന്ന 3.7 കോടി ട്രാമഡോള്‍ ഗുളികകളാണ് ബുധനാഴ്ച്ച പിടിച്ചെടുത്തത്. ലിബിയിലെ ഐസ് ഭീകരര്‍ക്കായാണ് ഗുളികകള്‍ കടത്താന്‍ ശ്രമിച്ചതെന്ന് ഇറ്റാലിയന്‍ പൊലീസ് സംശയിക്കുന്നു.
മുന്ന് കണ്ടെയിനറുകളിലായി കടത്താന്‍ ശ്രമിച്ച വേദന സംഹാരികള്‍ ഇറ്റലിയിലെ ജനോവ തുറമുഖത്ത് നിന്നുമാണ് പൊലീസ് പിടിച്ചത്. പുതപ്പുകള്‍, ഷാംപൂ എന്നിവയ്ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകള്‍ കടത്താന്‍ ശ്രമിച്ചത്.
കറുപ്പ് കലര്‍ന്ന വേദനസംഹാരിയാണ് ട്രാമഡോള്‍. ഭയം, വേദന, ക്ഷീണം, വിശപ്പ് എന്നിവ മാറുന്നതിന് വേണ്ടി ട്രാമഡോള്‍ പശ്ചിമേഷ്യന്‍ പ്രദേശങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഭീകരര്‍ക്ക് നല്‍കുന്നതിന് പുറമേ വടക്കന്‍ ആഫ്രിക്കയിലും പശ്ചിമേഷ്യയിലും വില്‍ക്കുന്നതിനും വേണ്ടിയാണ് ഗുളികകള്‍ കടത്തിയതെന്നാണ് ഇറ്റാലിയന്‍ പൊലീസിന്റെ സംശയിക്കുന്നത്. ഇത് വഴി ഐഎസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സമാഹരിക്കാനും ലക്ഷ്യമിട്ടിരുന്നതായി കരുതുന്നു. ഒരു ട്രാമഡോള്‍ ഗുളിക 2 ഡോളറിനാണ് വില്‍ക്കുന്നതെന്ന് കണ്ടെത്തിയിരുന്നു.

ഒരു ഇന്ത്യന്‍ കമ്പനി ദുബായില്‍ നിന്ന് അനധികൃതമായി വാങ്ങിയതാണ് മരുന്നുകളെന്ന് ഇറ്റാലിയന്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്ത ഇവ ശ്രീലങ്ക വഴിയാണ് ഇറ്റലിയിലെത്തിയത്.
 
Other News in this category

 
 




 
Close Window