Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=72.47 INR
ukmalayalampathram.com
Tue 23rd May 2017
 
 
UK Special
  Add your Comment comment
യൂറോപ്പില്‍ നിന്നുള്ള വിമാനങ്ങള്‍ക്കും USല്‍ ലാപ്‌ടോപ്പ് വിലക്ക്, വെട്ടിലായി യൂറോപ്യന്‍ വ്യോമയാന കമ്പനികള്‍
reporter

ലണ്ടന്‍: ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പിന്നാലെ യൂറോപ്പില്‍ നിന്നുള്ള വിമാനങ്ങളിലും ലാപ്‌ടോപ് പ്രവേശിപ്പിക്കുന്നത് നിരോധിക്കാന്‍ യുഎസ് തീരുമാനിച്ചു. ഇതോടെ യൂറോപ്യന്‍ വ്യോമയാന കമ്പനികള്‍ വെട്ടിലായി. ലാപ്‌ടോപ്പ് അടക്കം വലിയ ഇലക്ട്രോണിക് വസ്തുക്കള്‍ക്കു വിലക്കേര്‍പ്പെടുത്താനാണ് യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി ആലോചിക്കുന്നത്. 10 മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാരെയാണ് യുഎസും ബ്രിട്ടനും ലാപ്‌ടോപ്പ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുമായി വിമാനത്തില്‍ യാത്ര ചെയ്യുന്നതില്‍നിന്നു വിലക്കിയത്. ഇത്തരം സാമഗ്രികള്‍ ലഗേജായി കൊണ്ടുപോകാന്‍ കഴിയും. കൈമാറ്റം ചെയ്യാന്‍ കഴിയുന്ന വൈദ്യുത ഉപകരണങ്ങള്‍വഴി ഐഎസ് വിമാനത്തില്‍ സ്‌ഫോടനത്തിനു ലക്ഷ്യമിടുന്നു എന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്നായിരുന്നു വിമാനത്തില്‍ ലാപടോപ്പ് അടക്കമുള്ളവയ്ക്കു വിലക്കേര്‍പ്പെടുത്തിയത്. 

പ്രതിദിനം 350 വിമാനങ്ങളാണ് യൂറോപ്പില്‍ നിന്ന് യുഎസിലേക്ക് സര്‍വീസ് നടത്തുന്നത്. ലോകത്തെ ഏറ്റവും തിരക്കേറിയ വ്യോമയാന ഇടനാഴിയാണിത്. യുഎസ് ടൂറിസത്തെയും ആഗോള വ്യോമയാന മേഖലയെയും സാരമായി ബാധിക്കുന്നതാണ് തീരുമാനം. സ്മാര്‍ട്ട് ഫോണ്‍ മാത്രമാകും ഇനി മുതല്‍ വിമാനത്തില്‍ കൊണ്ടുപോകാന്‍ സാധിക്കുക. തീരുമാനം വരുന്നതോടെ യുഎസിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ കുറവ് ഉണ്ടാകുമെന്നാണ് സൂചന. ഡല്‍റ്റ എയര്‍ ലൈന്‍സ്, യുനൈറ്റഡ് എയര്‍ലൈന്‍സ്, അമെരിക്കന്‍ എയര്‍ലൈന്‍സ്, ബ്രിട്ടീഷ് എയര്‍വേയ്‌സ് എന്നിവര്‍ക്കാകും ഏറ്റവുമധികം നഷ്ടം നേരിടുക. യുഎസിലേക്കും തിരിച്ചുമുള്ള യൂറോപ്യന്‍ സര്‍വീസുകളില്‍ 60 ശതമാനവും നോണ്‍സ്‌റ്റോപ്പാണ്. പ്രതിവര്‍ഷം 14.5 മില്യണ്‍ യാത്രക്കാരാണ് യൂറോപ്പില്‍ നിന്ന് യുഎസിലേക്ക് യാത്ര ചെയ്യുന്നത്. ഓരോ യാത്രയിലും മൂവായിരം മുതല്‍ നാലായിരം ഡോളര്‍ വരെ ഇവര്‍ ചെലവാക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോഴത്തെ തീരുമാനം വഴി ഇതെല്ലാം നഷ്ടമാകും.

 
Other News in this category

 
 




 
Close Window