Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=72.47 INR
ukmalayalampathram.com
Tue 23rd May 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ജനസംഖ്യാവര്‍ധവ് നിയന്ത്രിച്ചില്ലെങ്കില്‍ ഇന്ത്യ പാക്കിസ്ഥാന്‍ പോലെ മുസ്ലീ രാഷ്ട്രമായി മാറും: കേന്ദ്ര മന്ത്രി
Reporter

കോട്ടയം: ജനസംഖ്യാവര്‍ധവ് നിയന്ത്രിച്ചില്ലെങ്കില്‍ ഇന്ത്യ പാക്കിസ്ഥാന്‍ പോലെ മുസ്ലീ രാഷ്ട്രമായി മാറുമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. കോട്ടയം ഏറ്റുമാനൂരില്‍ കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ അമ്പത്തിയൊന്നാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു മന്ത്രി. 

ഹിന്ദുമതത്തില്‍ ജനസംഖ്യാനിരക്ക് 2.17 ശതമാനം ആയിരിക്കുമ്പോള്‍ മുസ്ലിം മതത്തിലെ വര്‍ധനവ് 3.4 ശതമാനമാണ്. ഈ നില തുടര്‍ന്നാല്‍ മൂന്ന് പതിറ്റാണ്ടിനു ശേഷം മുസ്ലീമതം രാജ്യത്തെ ഏറ്റവും വലിയ മതമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.ജനസംഖ്യാ വര്‍ധനവ് നിയന്ത്രിക്കാന്‍ ഇനിയും കഴിഞ്ഞില്ലെങ്കില്‍ ഭാരതമണ്ണില്‍ ഇസ്ലാം മതം വേരുറപ്പിക്കുമെന്നും പൂര്‍വ്വികന്മാരും ആചാര്യന്മാരും നമ്മെ പഠിപ്പിച്ച മന്ത്രങ്ങളും മറ്റും അന്യം നിന്നുപോകുമെന്നും മന്ത്രി വ്യക്തമാക്കി. 

നാടിന്റെ സംസ്‌കൃതി്ക്കും സംസ്‌കാരത്തിനും വരെ ഭീഷണിയാവുന്ന രീതിയിലാണ് ജനസംഖ്യ വര്‍ധിക്കുന്നത്. വര്‍ധനവുണ്ടാകുന്നത് ഇസ്ലാം മതത്തിലാണെന്നും മന്ത്രി കണക്കുകള്‍ സൂചിപ്പിച്ചുകൊണ്ട് പറഞ്ഞു. മുസ്ലീ സമുദായികാംഗങ്ങളുടെ വര്‍ധനവ് രാഷ്ട്രത്തിന് ആപത്താണ്.ഇത്തരത്തില്‍ ജനസംഖ്യാ വര്‍ധനവുണ്ടായാല്‍ ഭാവിതലമുറയ്ക്ക് മനസമാധാനത്തോടെ ദീപം തെളിയിക്കുന്നതിനും ക്ഷേത്രദര്‍ശനം നടത്തുന്നതിനും സാധ്യമാകുമോവെന്ന സംശയവും മന്ത്രി പ്രകടിപ്പിച്ചു.

ലോകത്തിന്റെ ആകെ ഭൂവസ്തൃതിയില്‍ 2.5 ശതമാനം മാത്രമുള്ള ഇന്ത്യയിലെ ജനസംഖ്യ 70.5 ശതമാനമാണ്. ഭക്ഷണം, വെള്ളം, ഉടുതുണി ഇവയെക്കെല്ലാം ഏറെ ബുദ്ധിമുട്ടുന്ന നമ്മള്‍ നേരെ നിന്ന് കൈവീശാന്‍ പറ്റാത്ത രീതിയിലേക്കാണ് ജനസംഖ്യ വളരുന്നതെന്നും മന്ത്രി പറഞ്ഞു. 

ഭാരതത്തിന്റെ മഹത്തായ പാരമ്പര്യവും സംസ്‌കാരവും രക്ഷിച്ചുകൊണ്ട് ലോകത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ നമുക്ക് കഴിയണമെന്നും മന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. സമിതി സംസ്ഥാന അദ്ധ്യക്ഷന്‍ പ്രൊഫ പി.എം.ഗോപി അധ്യക്ഷനായിരുന്നു. തന്ത്രി സൂര്യകാലടി ജയസൂര്യന്‍ ഭട്ടതിരിപ്പാട് ദീപം തെളിയിച്ചു.ഉണ്ണികൃഷ്ണന്‍ കോലേഴി പ്രമേയം അവതരിപ്പിച്ചു. സ്വാമി ദര്‍ശനാനന്ദ സരസ്വതി, എന്‍.എം.കദംബന്‍ നമ്പൂതിരിപ്പാട്, പി.എന്‍.ഗോപാലകൃഷ്ണന്‍, അഡ്വ.എന്‍.ശങ്കര്‍ റാം, ജി.ബി.ദിനചന്ദ്രന്‍, എ.വി.രവി തുടങ്ങിയവര്‍ പ്രസംഗിച്ചു.

 
Other News in this category

 
 




 
Close Window