Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=72.47 INR
ukmalayalampathram.com
Tue 23rd May 2017
 
 
UK Special
  Add your Comment comment
വാടക അടയ്ക്കാന്‍ വേണ്ടി ലോണ്‍ എടുക്കുന്നു, കടക്കെണിയിലായി ബ്രിട്ടീഷ് ജനത
reporter

ലണ്ടന്‍: വാടക അടയ്ക്കാന്‍ വേണ്ടി ലോണ്‍ എടുക്കുന്ന ഗതികേടിലേക്ക് ബ്രിട്ടീഷ് ജനത എത്തിയതായി റിപ്പോര്‍ട്ട്. ഉയര്‍ന്ന വാടക പലര്‍ക്കും താങ്ങാന്‍ കഴിയാതെ വന്നതോടെയാണ് ഇത് നല്‍കാന്‍ ബുദ്ധിമുട്ട് നേരിടേണ്ടി വന്നത്. ഒടുവില്‍ വാടക അടയ്ക്കാന്‍ വേണ്ടി പലരും ലോണ്‍ എടുക്കേണ്ട സാഹചര്യം ഉണ്ടായി. പണം കടം വാങ്ങുക, ക്രഡിറ്റ് കാര്‍ഡ് ഉപയോഗിക്കുക, ഓവര്‍ഡ്രാഫ്റ്റ്, കുടുംബക്കാരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പണം കടംവാങ്ങുക എന്നിവയാണ് ഇപ്പോള്‍ പലരും ചെയ്യുന്നത്. ഭാവിയില്‍ ബാങ്കില്‍ നിന്ന് പണം കടം എടുക്കേണ്ട അവസ്ഥയിലാണ് പലരും. രാജ്യത്തെ മൂന്നിലൊന്ന് കടക്കാരും ഇതേ അവസ്ഥയിലാണ്. രാജ്യത്തെ എട്ടു ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 10 പൗണ്ട് പോലും സമ്പാദിക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 

ഇടക്കാല തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറുന്ന സര്‍ക്കാര്‍ ഹൗസിങ് പദ്ധതിയില്‍ കാര്യമായി ഇടപെട്ടില്ലെങ്കില്‍ വലിയ വിപത്താകും നേരിടേണ്ടി വരികയെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. പലരും വാടകയുടെ പേരില്‍ സാധാരണക്കാരെ കൊള്ളയടിക്കുകയാണ്. ഈ പ്രവണത തുടര്‍ന്നാല്‍ വലിയ വിപത്തിലേക്കാകും ഇവര്‍ ചെന്ന് വീഴുക. അജീവനാനന്തം വാടക വീടുകളില്‍ കഴിയേണ്ട അവസ്ഥയിലേക്ക് ഇവര്‍ എത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാടകയുടെ പേരിലുള്ള കടബാധ്യത തീര്‍ത്തിട്ടു വേണ്ടേ പുതിയ വീട് വാങ്ങാനുള്ള വായ്പ എടുക്കാന്‍. ഇതോടെ പുതിയ വീട് എന്ന സ്വപ്‌നം ഒരു സ്വപ്‌നമായി അവശേഷിക്കും.

 
Other News in this category

 
 




 
Close Window