Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 15th Dec 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
കണ്ണൂര്‍ കൊലപാതകം: ഏഴു പ്രതികളെയും തിരിച്ചറിഞ്ഞെന്ന് പോലീസ്
REPORTER

കണ്ണൂര്‍: പയ്യന്നൂരില്‍ ആര്‍എസ്എസ് നേതാവിനെ കൊലപ്പെടുത്തിയ സംഘത്തെ തിരിച്ചറിഞ്ഞെന്ന് പോലീസ്. പയ്യന്നൂര്‍ സ്വദേശി അനൂപ്, റിനീഷ് എന്നിവരടങ്ങുന്ന സംഘമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് ഇവര്‍. 

ഏഴു പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നതെന്നും ഇവര്‍ ഏഴു പേരെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. പ്രതികള്‍ ഉടന്‍ വലയിലാകുമെന്നും പോലീസ് പറഞ്ഞു.

പ്രതികള്‍ സഞ്ചരിച്ചിരുന്ന കാര്‍ പോലീസ് ഇന്നു രാവിലെ കസ്റ്റഡിയില്‍ എടുത്തിരുന്നു. പയ്യന്നൂരിനടുത്ത് മണിയറയില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. പോലീസ് പട്രോളിങ്ങിനിടെയാണ് ഇന്നോവ കാര്‍ കണ്ടെത്തിയത്. പോലീസിനെ കണ്ടതോടെ ഡ്രൈവര്‍ വാഹനമുപേക്ഷിച്ച് കടക്കുകയായിരുന്നു.

കാറില്‍ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും രക്ഷപ്പെടും മുമ്പ് ഇയാള്‍ കാറില്‍ മുളകുപൊടി വിതറിയിരുന്നതായും പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കാറുടമ ഉള്‍പ്പെടെ രണ്ടു പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരില്‍ നിന്നാണ് കൊലയാളി സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.

കൊലയ്ക്കുപയോഗിച്ച കാര്‍ ഇതുതന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കാറിന്റെ ഗ്ലാസില്‍ പതിച്ച സ്റ്റിക്കറില്‍ നിന്നാണ് കാര്‍ തിരിച്ചറിഞ്ഞത്. കാറിന്റെ ബമ്പറില്‍ ഇടിച്ച പാടുമുണ്ട്. കൊലയാളികള്‍ കാര്‍ വാടകയ്ക്ക് എടുത്തതാണ്.

വെള്ളിയാഴ്ച വൈകിട്ടാണ് ആര്‍എസ്എസ് മണ്ഡലം കാര്യവാഹക് ആയ ചൂരക്കാട് ബിജു (34) കൊല്ലപ്പെടുന്നത്. കാറിലെത്തിയ സംഘം ബിജുവിന്റെ ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു എന്നാണ് വിവരം.

 
Other News in this category

 
 




 
Close Window