Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.82 INR  1 EURO=73.42 INR
ukmalayalampathram.com
Thu 29th Jun 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ജസ്റ്റിസ് കര്‍ണന്‍ മാപ്പു പറയില്ല; രാഷ്ട്രപതിയെ സമീപിച്ചു
REPORTER

ന്യൂഡല്‍ഹി: കോടതിയലക്ഷ്യ നടപടിയില്‍ തടവിനു ശിക്ഷിച്ച കോല്‍ക്കത്ത ഹൈക്കോടതി ജസ്റ്റിസ് കര്‍ണര്‍ മാപ്പു പറയില്ല. അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മലയാലിയായ മാത്യൂസ് ജെ. നെടുമ്പാറയാണ് ഇക്കാര്യം അറിയിച്ചത്. കോടതിയലക്ഷ്യക്കേസില്‍ തടവുശിക്ഷ വിധിച്ചതിലൂടെ തന്നെ ഇംപീച്ച് ചെയ്യാനാണ് സുപ്രീം കോടതി ശ്രമമെന്ന് ചൂണ്ടികാണിച്ച് കര്‍ണന്‍ രാഷ്ട്രപതിയെ സമീപിച്ചിരിക്കുകയാണ്. ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും എംപിമാര്‍ക്കും കത്തു നല്‍കി. ഇംപീച്ച് ചെയ്യാനുള്ള അധികാരം പാര്‍ലമെന്റിനു മാത്രമാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു.

സുപ്രീം കോടതി ഉത്തരവിന് നിയമ സാധുതയില്ലെന്നും പിന്‍വലിക്കണമെന്നും കാണിച്ച് രണ്ട് അപേക്ഷകളാണ് ജസ്റ്റിസ് കര്‍ണന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്. കോടതിയലക്ഷ്യക്കേസില്‍ സുപ്രീം കോടതി വിധിച്ച ആറുമാസത്തെ തടവിന് നിയമ സാധുതയില്ലെന്നും ഉത്തരവ് പിന്‍വലിക്കണമെന്നും ഉള്ള ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത് നിയമ പോരാട്ടം തുടരാനാണ് കൊല്‍ക്കത്ത ഹൈക്കോടതി ജസ്റ്റിസ് സി.എസ്. കര്‍ണന്റെ തീരുമാനം. 

ഇതു സംബന്ധിച്ച് അഭിഭാഷകന്‍ മാത്യൂസ് വിശദീകരണവും നല്‍കുന്നു. കോടതികളെയോ വിധിയെയോ കര്‍ണന്‍ വിമര്‍ശിച്ചിട്ടില്ല. ചില ജ!ഡ്ജിമാരെ വ്യക്തപരമായാണ് വിമര്‍ശിച്ചത്. ഇതിനെതിരെ ഇവര്‍ക്ക് നിയമ നടപടിക്ക് പോകാം. എന്നാല്‍ കോടതിയലക്ഷ്യത്തിന് ജയിലടയ്ക്കാനുള്ള സുപ്രീം കോടതി ഉത്തരവ് ഭരണഘടനാ വിരുദ്ധമാണ്. എഫ്‌ഐആറോ കുറ്റപത്രമോ ഇല്ലാതെ എങ്ങനെ ശിക്ഷിക്കാനാകും.

കോടതി തടവു ശിക്ഷയ്ക്ക് വിധിച്ചതോടെ തന്നെ ഇംപീച്ച് ചെയ്യുകയാണെന്ന് കര്‍ണന്‍ വാദിക്കുന്നു. ഇംപീച്ച് ചെയ്യാനുള്ള അധികാരം പാര്‍ലമെന്റിനാണ്. ഈ അധികാരത്തില്‍ സുപ്രീം കോടതി കൈകടത്തുകയാണെന്നും അതിനാല്‍ ഇടപെടണമെന്നുമാണ് ജസ്റ്റിസ് കര്‍ണന്‍ കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. കോടതിയലക്ഷ്യക്കേസില്‍ ആറുമാസത്തെ തടവു ശിക്ഷയാണ് സുപ്രീം കോടതി കൊല്‍ക്കത്ത ഹൈക്കോടതിയിലെ ജസ്റ്റിസ് സി.എസ്. കര്‍ണനു വിധിച്ചത്. എന്നാല്‍ ഒളിവില്‍ പോയ കര്‍ണനെ പിടികൂടാന്‍ പൊലീസിനായിട്ടില്ല.

ശിക്ഷ വിധിച്ചതിനു പിന്നാലെ മാപ്പപേക്ഷയുമായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ സുപ്രീം കോടതിയെ സമീപിച്ചതായി ഇത് കോടതി നിരസിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, മാപ്പു പറഞ്ഞിട്ടില്ലെന്നാണ് കര്‍ണന്റെ നിലപാട്. കോടതിയലക്ഷ്യക്കേസില്‍ ശിക്ഷാ വിധിക്കു ശേഷവും കുറ്റം ആരോപിക്കപ്പെട്ടയാള്‍ക്ക് മാപ്പ് പറയാനുള്ള അവസരമുണ്ടെന്ന് നിയമവശം കോടതിയെ ബോധിപ്പിക്കുക മാത്രമാണ് ചെയ്തത്. ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടതിനാല്‍ ജഡ്ജി കര്‍ണ്ണന് മാപ്പു പറയാന്‍ അവസരം ലഭിച്ചില്ലെന്നും കോടതിയെ ബോധിപ്പിച്ചുവെന്നും മാത്യൂസ് ജെ. നെടുമ്പാറ പറഞ്ഞു.അദ്ദേഹത്തിന്റെ എല്ലാ ജുഡീഷ്യല്‍ അധികാരങ്ങളും സുപ്രീംകോടതി റദ്ദാക്കിയിരുന്നു.ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ ആദ്യമായാണ് ഹൈക്കോടതി ജസ്റ്റിസിനുനേരെ സുപ്രീം കോടതി കോടതിയലക്ഷ്യ നടപടികളാരംഭിക്കുന്നത്.

നീതിന്യായ വ്യവസ്ഥയില്‍ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് കര്‍ണന്‍ നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലേയും 20 ജഡ്ജിമാരെ പേരെടുത്ത് പരാമര്‍ശിച്ചായിരുന്നു കത്ത്. ജഡ്ജിമാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിടണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ദളിതനായതിനാല്‍ ജുഡീഷ്യറിയില്‍ താന്‍ വിവേചനം നേരിടുന്നുവെന്നും നേരത്തെ ജസ്റ്റിസ് കര്‍ണ്ണന്‍ ആരോപിച്ചിരുന്നു.


 

 
Other News in this category

 
 




 
Close Window