Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.53 INR  1 EURO=75.38 INR
ukmalayalampathram.com
Mon 21st Aug 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഗവര്‍ണറെ ഭീഷണിപ്പെടുത്താനുള്ള ശ്രമം ജനാധിപത്യ വിരുദ്ധം: കോടിയേരി
REPORTER

തിരുവനന്തപുരം: രാമന്തളി കൊലപാതകത്തിന്റെ മറവില്‍ ഗവര്‍ണറെ ഭീഷണിപ്പെടുത്തി സംസ്ഥാനത്ത് കേന്ദ്രഭരണ ഇടപെടല്‍ നടത്തിക്കാനുള്ള ബിജെപി. ശ്രമം അത്യന്തം ഹീനവും ജനാധിപത്യവിരുദ്ധവുമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പല വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും നടപ്പാക്കിയിട്ടുള്ള സൈനിക നിയമമായ അഫ്‌സ്പ കണ്ണൂരില്‍ നടപ്പാക്കണമെന്ന ബിജെപി. ആവശ്യം സാമാന്യബോധമുള്ള ആരും മുഖവിലയ്‌ക്കെടുക്കില്ലെന്നും കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു. 

ക്രമസമാധാനം സംസ്ഥാന വിഷയമായിരിക്കെ രാമന്തളി കൊലപാതകത്തിന്റെ മറവില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ അസ്ഥിരീകരിക്കാനുള്ള ബിജെപി ആര്‍എസ്എസ് ദേശീയ ഗൂഢപദ്ധതിയുടെ ഭാഗമാണ് ബിജെപി. ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദനം. ബിജെപി. നിര്‍ദ്ദേശിക്കുന്നതുപോലെ പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ലായെന്നതിന്റെ പേരില്‍ ഗവര്‍ണറെ പരസ്യമായി അധിക്ഷേപിക്കുന്ന ബിജെപി. നിലപാട് തികഞ്ഞ ഏകാധിപത്യപ്രവണതയാണ്. പട്ടാള നിയമം നടപ്പാക്കേണ്ടവിധത്തില്‍ കേരളത്തിലിലൊരിടത്തും ക്രമസമാധാന നില തകര്‍ന്നിട്ടില്ല. 

കണ്ണൂരില്‍ സമാധാനം പുലരുന്നതിനാണ് സിപിഎം നിലകൊള്ളുന്നത്. മുഖ്യമന്ത്രി മുന്‍കയ്യെടുത്ത് നടത്തിയ സമാധാന യോഗത്തിലും സിപിഎം ആര്‍എസ്എസ്., ബിജെപി. നേതാക്കള്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലും സമാധാനം സംരക്ഷിക്കാനുള്ള തീരുമാനമാണ് എടുത്തത്. ഏതുസാഹചര്യത്തിലും അതില്‍ ഉറച്ച് നിന്ന് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. അത് ലംഘിക്കാന്‍ പാടില്ല. സിപിഎം പ്രവര്‍ത്തകര്‍ ആ തീരുമാനം നടപ്പില്‍ വരുത്താന്‍ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. 

പാര്‍ട്ടിയ്‌ക്കെതിരെ ഉയരുന്ന പ്രകോപനങ്ങളില്‍ ആരും കുടുങ്ങരുത്, ആത്മസംയമനം പാലിച്ച് സമാധാനത്തിന് വേണ്ടി നിലകൊള്ളണം. രാമന്തളി കൊലപാതകത്തില്‍ സിപിഎമ്മുമായി ബന്ധപ്പെട്ട ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമ്മെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ദൗര്‍ഭാഗ്യകരമായ സംഭവത്തെ ഉപയോഗിച്ച് സിപിഎമ്മിനും എല്‍ഡിഎഫ് ഗവണ്‍മെന്റിനുമെതിരെ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ബിജെപിയും ആര്‍എസ്എസും വമ്പിച്ച പ്രചാരവേലയാണ് ദേശവ്യാപകമായി നടത്തുന്നതെന്നും കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.

 
Other News in this category

 
 




 
Close Window