Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=72.47 INR
ukmalayalampathram.com
Tue 23rd May 2017
 
 
UK Special
  Add your Comment comment
സൈബര്‍ ആക്രമണത്തിന് കടിഞ്ഞാണ്‍ ഇട്ടത് ആരാണെന്ന് അറിയാമോ
reporter

ലണ്ടന്‍: ബ്രിട്ടണ്‍ അടക്കം ലോകത്തെ 99 രാജ്യങ്ങളില്‍ സൈബര്‍ ആക്രമണം ഉണ്ടായപ്പോള്‍ അതിനിടെ തടയിടാന്‍ കഴിഞ്ഞത് ഇരുപത്തിരണ്ടുകാരന്റെ ഇടപെടലാണ്. ഈ ബ്രിട്ടീഷ് യുവാവാണ് ലോകത്തെ വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷിച്ചത്. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലുള്ള മാര്‍ക്കസ് ഹച്ചിന്‍സ് ആണ് ആ താരം. മാല്‍വെയറില്‍ ഒളിഞ്ഞിരുന്ന ഡൊമെയ്ന്‍ പേര് രജിസ്റ്റര്‍ ചെയ്താണ് മാര്‍ക്കസ് ആക്രമണത്തെ തടഞ്ഞത്. സൈബര്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ മാല്‍വെയര്‍ ടെക് എന്ന ബ്ലോഗ് തുടങ്ങിയത് മാര്‍ക്കസ് ആയിരുന്നു. വെള്ളിയാഴ്ച മൂന്ന് മണിയോടെയാണ് സൈബര്‍ ആക്രമണം ആരംഭിച്ചത്. എന്‍എച്ച്എസ് അടക്കം പല സ്ഥാപനങ്ങളുടെയും കംപ്യൂട്ടറുകള്‍ നിശ്ചലമായി. തുടര്‍ന്ന് താന്‍ പരിശോധിച്ചു. ഒരു പ്രത്യേക ഡൊമെയ്നില്‍ നിന്നാണ് ഇത് വരുന്നതെന്ന് കണ്ടെത്തി. എന്നാല്‍ ഡൊമെയ്ന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടായിരുന്നില്ല. അതിനാല്‍ താന്‍ അത് രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്നും യുവാവ് പറയുന്നു. കില്‍സ്വിച്ചിനെ മാല്‍വെയറായി ഹാര്‍ഡ്കോര്‍ഡ് ചെയ്തിരിക്കുകയായിരുന്നുവെന്ന് യുവാവ് ചൂണ്ടിക്കാട്ടുന്നു. ആവശ്യമെങ്കില്‍ അത് പടരുന്നത് നിര്‍ത്തുന്നതിന് വേണ്ടിയായിരുന്നു ഇതെന്നും യുവാവ് പറഞ്ഞു. എന്നാല്‍ അക്രമണം എങ്ങനെയാണ് നിര്‍ത്തിയതെന്ന വിവരം ഹാക്കര്‍മാര്‍ക്ക് ലഭിച്ചതായും അതിനാല്‍ തന്നെ കോഡ് മാറ്റികൊണ്ട് അവര്‍ വീണ്ടും അക്രമണവുമായി വരുമെന്നും യുവാവ് മുന്നറിയിപ്പ് നല്‍കുന്നു. അതിനാല്‍ എത്രയുംവേഗം വിന്‍ഡോസ് അപ്ഡേറ്റ് ചെയ്ത് റീബൂട്ട് ചെയ്യണമെന്നും യുവാവ് നിര്‍ദ്ദേശിക്കുന്നു.

അമേരിക്കന്‍ സൈബര്‍ സുരക്ഷ ഏജന്‍സി എന്‍.എസ്.എ വികസിപ്പിച്ച ഹാക്കിങ് സംവിധാനമുപയോഗിച്ച് നടന്ന ആക്രമണം അമേരിക്കയൊഴികെ ലോകത്തെ മുന്‍നിര രാഷ്ട്രങ്ങളെയൊന്നാകെ മുള്‍മുനയിലാക്കി. 'വാണാക്രൈ' എന്നു പേരിട്ട വൈറസാണ് ആക്രമണത്തിന് ഉപയോഗിച്ചത്. കമ്പ്യൂട്ടറുകളിലേക്ക് നുഴഞ്ഞുകയറി ഫയലുകളുടെ നിയന്ത്രണമേറ്റെടുക്കുകയും തുറന്നുകിട്ടാന്‍ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്യുന്ന 'റാന്‍സംവെയര്‍' ദുഷ്‌പ്രോഗ്രാമുകളുടെ ആക്രമണം യൂറോപ്യന്‍ രാജ്യങ്ങളെയാണ് ആദ്യമായി ബാധിച്ചത്. ഇന്ത്യയില്‍ ആന്ധ്രപ്രദേശിലെ ചിറ്റൂര്‍, കൃഷ്ണ, ഗുണ്ടൂര്‍, വിശാഖപട്ടണം, ശ്രീകാകുളം ജില്ലകളില്‍ പൊലീസിന്റെ 18 യൂനിറ്റുകള്‍ ആക്രമണത്തിനിരയായി. രാജ്യത്തൊട്ടാകെ, നൂറോളം കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തനം നിലച്ചതായി ദേശീയ സൈബര്‍ സുരക്ഷ ഉപദേഷ്ടാവ് ഗുല്‍ഷന്‍ റായി അറിയിച്ചു. ബാങ്കിങ്, ആരോഗ്യം, ടെലികോം, വിദ്യാഭ്യാസ മേഖലകളിലെ സ്ഥാപനങ്ങളാണ് കൂടുതലായി ആക്രമണത്തിനിരയായത്. വാഹന നിര്‍മാതാക്കളായ റെനോ, നിസാന്‍ കമ്പനികള്‍ക്ക് പ്രവര്‍ത്തനം ഭാഗികമായി നിര്‍ത്തിവെക്കേണ്ടിവന്നു. റഷ്യ, യുക്രെയ്ന്‍, തായ്‌വാന്‍ എന്നീ രാജ്യങ്ങളാണ് കൂടുതല്‍ ഇരയായ മറ്റു രാജ്യങ്ങള്‍. അവിചാരിത ഇടപെടല്‍ വഴി ബ്രിട്ടീഷ് സൈബര്‍ വിദഗ്ധന്‍ വൈറസ് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്നത് തല്‍ക്കാലം തടയിട്ടിട്ടുണ്ടെങ്കിലും ഏതുനിമിഷവും തിരിച്ചുവരാമെന്ന് മുന്നറിയിപ്പുണ്ട്.

 
Other News in this category

 
 




 
Close Window