Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 18th Oct 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
സൈബര്‍ ആക്രമണം: സുരക്ഷ ഉറപ്പാക്കി ഇന്ത്യ
REPORTER

ന്യൂഡല്‍ഹി: ലോകം കണ്ട ഏറ്റവും വലിയ സൈബര്‍ ആക്രമണം വിതച്ച വാനാക്രൈ റാന്‍സംവെയറിന്റെ വ്യാപനം താരതമ്യേന കുറഞ്ഞതായി സൂചന. ശക്തമായ ജാഗ്രതാനിര്‍ദേശം വന്നതോടെ ഇതു വ്യാപിക്കുന്നതു തടയാനാവശ്യമായ സുരക്ഷാ മുന്‍കരുതല്‍ ലോകമെങ്ങും ഉപയോഗിച്ചുതുടങ്ങി. പ്രവൃത്തിദിവസമായതിനാല്‍ ഇന്നലെ വലിയതോതിലുള്ള ആക്രമണമുണ്ടാകുമെന്നായിരുന്നു ആശങ്ക.

ഇതേസമയം, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളെ മുള്‍മുനയില്‍ നിര്‍ത്തി ഇന്നലെയും സൈബര്‍ ആക്രമണം തുടര്‍ന്നു. ചൈനയിലെ 29,000 സ്ഥാപനങ്ങളെയാണു ബാധിച്ചത്. സൈബര്‍ സുരക്ഷാ കമ്പനിയായ കാസ്പിറസ്‌കിയുടെ കണക്കനുസരിച്ച് ഏറ്റവുമധികം നാശം വിതച്ചതു റഷ്യയിലാണ്. നാശനഷ്ടമുണ്ടെങ്കിലും പ്രോഗ്രാം പടരുന്നതിന്റെ വേഗം കുറഞ്ഞെന്നു ചൈനീസ് അധികൃതര്‍ വ്യക്തമാക്കി.

ആക്രമണം ഇന്ത്യയെ ബാധിച്ചിട്ടില്ലെന്നും മുന്‍കരുതലായി ബാങ്കുകള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററുമായി (എന്‍ഐസി) ബന്ധപ്പെട്ട സംവിധാനങ്ങള്‍ സുരക്ഷിതമാണ്. കേരളം, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍നിന്നാണ് ചില സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

രാവിലെതന്നെ കംപ്യൂട്ടറുകളും ആന്റിവൈറസ് പ്രോഗ്രാമുകളും അപ്‌ഡേറ്റ് ചെയ്തശേഷം മാത്രം പ്രവര്‍ത്തനം ആരംഭിച്ചാല്‍ മതിയെന്നാണു ബാങ്ക് ശാഖകള്‍ക്കു ലഭിച്ച നിര്‍ദേശം. പുറത്തുനിന്നു വരുന്ന മെയ്‌ലുകളിലെ അറ്റാച്ച്‌മെന്റ് തടയുന്ന സംവിധാനവും ഒരുക്കി. സുരക്ഷ ഉറപ്പാക്കിയശേഷമാണ് എടിഎമ്മുകള്‍ പ്രവര്‍ത്തിപ്പിച്ചത്. ഇതു കാരണം പലയിടത്തും രാവിലെ ഏറെനേരം എടിഎം ഇടപാടുകള്‍ മുടങ്ങി.

വാനാക്രൈ പ്രോഗ്രാമിന്റെ ആദ്യരൂപത്തിന്റെ വ്യാപനം തടഞ്ഞെങ്കിലും ആശങ്ക പൂര്‍ണമായും മാറിയിട്ടില്ല. വാനാക്രൈ 2.0 എന്ന പതിപ്പിനു പുറമേ രണ്ടു പുതിയ വേര്‍ഷനുകള്‍ കൂടി കണ്ടെത്തി.

 
Other News in this category

 
 




 
Close Window