Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.63 INR  1 EURO=75.23 INR
ukmalayalampathram.com
Fri 18th Aug 2017
 
 
UK Special
  Add your Comment comment
ഡിജിറ്റല്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനം യുകെയിലും, ആദ്യം ലണ്ടന്‍ വിമാനത്താവളത്തില്‍
reporter

ലണ്ടന്‍: രാജ്യത്തെ ആദ്യ ഡിജിറ്റല്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനം ലണ്ടന്‍ വിമാനത്താവളത്തില്‍ സ്ഥാപിക്കുന്നു. ഇതോടെ വിമാനങ്ങളുടെ ലാന്‍ഡിങ്ങും ടേക്ക് ഓഫും കൂടുതല്‍ കാര്യക്ഷമമാകും. ടവറുകളില്‍ ഇരുന്ന് ചുറ്റുപാടും നിരീക്ഷിക്കുന്നതിനെക്കാള്‍ കാര്യക്ഷമമാണ് പുതിയ സംവിധാനം. ഇപ്പോഴത്തെ സംവിധാനം വഴി 80 മൈല്‍ അകലെ നിന്നു വരെ വിമാനങ്ങള്‍ വരുന്നത് കാണാന്‍ സാധിക്കും. എച്ച്ഡി ക്യാമറകള്‍ വഴിയാണ് ഈ സംവിധാനം സാധ്യമാകുന്നത്. 2018 ഓടെ പൂര്‍ണമായും ഈ സംവിധാനം നിലവില്‍ വരും. 2019 ഓടെ പൂര്‍ണ്ണ സജ്ജമാകും. ഇപ്പോള്‍ ഓസ്‌ട്രേലിയ, സ്വീഡന്‍, നോര്‍വേ, അയര്‍ലന്‍ഡ് എന്നിവിടങ്ങളിലാണ് ഇത് നിലവിലുള്ളത്. 

സ്വീഡിഷ് പ്രതിരോധ, സുരക്ഷാ കമ്പനി സാബ് ആണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. 350 മില്യണ്‍ പൗണ്ടാണ് ലണ്ടന്‍ സിറ്റി എയര്‍പോര്‍ട്ടില്‍ ഇത് സ്ഥാപിക്കാനായി ചെലവഴിക്കുക. 2025 ഓടെ ലണ്ടന്‍ സിറ്റി എയര്‍പോര്‍ട്ട് വഴി രണ്ടു മില്യണ്‍ യാത്രക്കാര്‍ പോകുമെന്നാണ് റിപ്പോര്‍ട്ട്. 14 എച്ച്ഡി ക്യാമറകളാകും പുതുതായി സ്ഥാപിക്കുക. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ 2019 ല്‍ പഴയ ടവര്‍ ഡീ കമ്മിഷന്‍ ചെയ്യും. ഇപ്പോഴത്തെ ടവറിന് 104 അടിയാണ് ഉയരം. പുതിയ ഡിജിറ്റല്‍ ടവറിന് 164 അടിയാണ് ഉയരം. ഇപ്പോഴത്തെ സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് പൂര്‍ണമായും രക്ഷനേടാന്‍ ഈ സംവിധാനത്തിന് സാധിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

 
Other News in this category

 
 




 
Close Window