Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=72.47 INR
ukmalayalampathram.com
Tue 23rd May 2017
 
 
UK Special
  Add your Comment comment
ജിന്‍സിക്ക് യുകെ വിട നല്‍കി, ഇന്ന് മൃതദേഹം നാട്ടിലേക്ക് അയയ്ക്കും
reporter

ലണ്ടന്‍: അകാലത്തില്‍പൊലിഞ്ഞ ജിന്‍സിയ്ക്ക് മലയാളി സമൂഹം വിട നല്‍കി. ലുട്ടനിലെ ഹോളി ഗോസ്റ് കത്തോലിക്ക പള്ളിയില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ ആയിരങ്ങള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മലങ്കര കാത്തോലിക്ക സഭ കോര്‍ഡിനേറ്റര്‍ ഫാ തോമസ് മടുക്കമൂട്ടിലിന്റെ നേതൃത്വത്തിലായിരുന്നു ശുശ്രുഷകള്‍ നടന്നത്. ജിന്‍സിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. ഷിജുവും സഹോദരന്‍ ബൈജുവും മറ്റൊരു വിമാനത്തില്‍ അനുഗമിക്കും. ശനിയാഴ്ച തിരുവന്തപുരത്തു എത്തിക്കുന്ന മൃതദേഹം ഷിജുവിന്റെ പത്തനംതിട്ട വയലത്തല പട്ടിയാനിക്കല്‍ വീട്ടിലേക്കാണ് കൊണ്ടുപോകുന്നത്. ഞായറാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് പത്തനംതിട്ട വയലത്തല സെന്റ് മേരീസ് കത്തോലിക്കാ പള്ളി സെമിത്തേരിയില്‍ പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ സംസ്‌കരിക്കും.

മൂന്നുമാസം മുന്‍പാണ് ബെഡ്ഫോര്‍ഡ്ഷയര്‍ യൂണിവേഴ്സിറ്റിയില്‍ ഡിഗ്രി പഠനത്തിന് ജിന്‍സി യുകെയിലെത്തുന്നത്. ഷിജുവിന്റെ സഹോദരന്‍ ബൈജുവിന്റെ വീട്ടില്‍ ആയിരുന്നു ജിന്‍സി താമസിച്ചിരുന്നത്. ഭക്ഷണം കഴിഞ്ഞതിന് ശേഷം ഉറങ്ങുന്നതിനായി മുകള്‍ നിലയിലേക്ക് പോകുന്നതിനിടയില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. സ്റ്റെയര്‍കേസ് കയറുന്നതിനിടയില്‍ ഉണ്ടായ വീഴ്ചയില്‍ തല ശക്തമായി ഇടിച്ചതിനെ തുടര്‍ന്ന് ജിന്‍സി അബോധാവസ്ഥയിലായി. ആശുപത്രിയിലെത്തിച്ച ജിന്‍സിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 

ആശ്രിത വിസ കിട്ടി ഭര്‍ത്താവ് യുകെയില്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് ദുരന്തം ഉണ്ടായത്. ഭാര്യയുടെ അപകടം അറിഞ്ഞു ഷിജു എയര്‍പോര്‍ട്ടില്‍ നിന്നും നേരെ ആശുപത്രിയില്‍ എത്തുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്കുള്ളില്‍ ഉണ്ടായ ആന്തരിക രക്തസ്രാവമാണ് ജിന്‍സിയുടെ മരണത്തിന് കാരണം. ജിന്‍സിയുടെ കുടുംബം പൂനെയിലാണ് താമസിക്കുന്നത്. 2016 ഡിസംബറില്‍ ആയിരുന്നു ജിന്‍സിയും ഷിജുവും തമ്മിലുള്ള വിവാഹം. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് ജിന്‍സി യുകെയില്‍ എത്തിയത്. ഷിജുവിന്റെ സഹോദരന്‍ ബൈജുവിന്റെ വീട്ടില്‍ ആയിരുന്നു ജിന്‍സി താമസിച്ചിരുന്നത്.

 
Other News in this category

 
 




 
Close Window