Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 18th Oct 2017
 
 
UK Special
  Add your Comment comment
അസാന്‍ജിനെതിരായ കേസ് സ്വീഡന്‍ അവസാനിപ്പിച്ചു, വെട്ടിലായി യുകെ സര്‍ക്കാര്‍
reporter

സ്റ്റോക്‌ഹോം: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെതിരായ പീഡനക്കേസില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ സ്വീഡന്‍ തീരുമാനിച്ചു. ഇതേതുടര്‍ന്ന് അസാന്‍ജിനെതിരായ അറസ്റ്റ് വാറന്റ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സ്വീഡിഷ് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ മരിയാനെ നി സ്‌റ്റോക്‌ഹോം ജില്ല കോടതിയില്‍ ഹര്‍ജി നല്‍കി. ഏഴു വര്‍ഷം നീണ്ട നിയമയുദ്ധമാണ് ഇതോടെ അവസാനിക്കുന്നത്. 2012 മുതല്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ കഴിയുകയാണ് നാല്‍പ്പത്തിയഞ്ചുകാരനായ അസാന്‍ജ്. ഇതോടെ വെട്ടിലായത് യുകെയാണ്. സ്വീഡനിലെ കേസ് ചൂണ്ടിക്കാട്ടിയാണ് അസാന്‍ജിനെ നാടുകടത്താന്‍ യുകെ സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ കേസ് അവസാനിപ്പിച്ചതോടെ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാനോ നാടുകടത്താനോ ബ്രിട്ടീഷ് സര്‍ക്കാരിന് സാധിക്കില്ല. അസാന്‍ജിനെ നാടുകടത്താനുള്ള നീക്കം യുഎസ് സമ്മര്‍ദ്ദത്തിന്റെ ഫലമായിട്ടായിരുന്നു. നാടുകടത്തല്‍ ഭീഷണി ഒഴിഞ്ഞതിനെ തുടര്‍ന്ന് അസാന്‍ജിന് ഇനി ഇക്വഡോര്‍ എംബസിയില്‍നിന്നു പുറത്തിറങ്ങാം. എന്നാല്‍, യുഎസിലേക്കു നാടുകടത്തില്ലെന്ന് ഉറപ്പുകിട്ടിയാലേ എംബസിയില്‍നിന്നു പുറത്തിറങ്ങൂവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. ചിരിച്ചുകൊണ്ടിരിക്കുന്ന തന്റെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് വാര്‍ത്തകളോട് അസാന്‍ജ് പ്രതികരിച്ചത്. പീഡനക്കേസില്‍ അന്വേഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതോടെ അസാന്‍ജിന് ഇക്വഡോര്‍ എംബസിയില്‍നിന്ന് പുറത്തിറങ്ങാമെന്ന് ലണ്ടന്‍ വൃത്തങ്ങള്‍ അറിയിച്ചു. 

എന്നാല്‍ ജാമ്യ നിബന്ധനകള്‍ ലംഘിച്ച് എംബസിയില്‍ അഭയം തേടിയതിനാല്‍ പുറത്തിറങ്ങിയാല്‍ ഉടന്‍ അസാന്‍ജിനെ അറസ്റ്റ് ചെയ്യാനും വകുപ്പുണ്ടെന്ന് ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. എത്രയും പെട്ടെന്ന് അസാന്‍ജ് ഇക്വഡോര്‍ എംബസി വിടുമെന്ന് വിക്കിലീക്‌സ് അറിയിച്ചിരുന്നെങ്കിലും മറ്റു കേസുകളില്‍ അറസ്റ്റ് വാറന്റ് നിലനില്‍ക്കുന്നതിനാല്‍ അത് സാധ്യമാകില്ലെന്നാണ് ലണ്ടന്‍ പൊലീസ് പറയുന്നത്. കേസ് വിചാരണവേളകളില്‍ ഹാജരാകാതിരുന്നതിന് പിഴയൊടുക്കേണ്ടിയും വരും.

നൂറുകണക്കിന് യു.എസ് സൈനിക-നയതന്ത്ര രഹസ്യരേഖകള്‍ ചോര്‍ത്തിയ കേസിലും വിചാരണ നേരിടുകയാണ് അസാന്‍ജ്. അതിനാല്‍ ഏതുനിമിഷവും തന്നെ സ്വീഡന്‍, യുഎസ് സര്‍ക്കാരിന് കൈമാറുമെന്ന ഭയപ്പാടിലാണ് കഴിയുന്നത്. അഫ്ഗാനിസ്ഥാനിലും ഇറാഖിലും യുഎസ് നടത്തിയ സൈനിക നീക്കങ്ങളുടെ രേഖകളും ചോര്‍ത്തിയതില്‍ പെടുന്നു. 2010ലാണ് ഇദ്ദേഹത്തിനെതിരെ ആരോപണവുമായി വിക്കിലീക്‌സ് വളന്റിയര്‍മാരായ രണ്ടു സ്ത്രീകള്‍ രംഗത്തുവരുന്നത്. സ്‌റ്റോക്‌ഹോമില്‍ പ്രഭാഷണത്തിനു വന്ന അസാന്‍ജ് തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. ഇത് നിഷേധിച്ച അസാന്‍ജ് ആരോപണം രാഷ്ട്രീയ ലക്ഷ്യം വച്ചാണെന്നും ഉഭയകക്ഷി പ്രകാരമാണ് ബന്ധം പുലര്‍ത്തിയതെന്നും വ്യക്തമാക്കുകയുണ്ടായി.


 
Other News in this category

 
 




 
Close Window