Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=87.87 INR  1 EURO=0 INR
ukmalayalampathram.com
Tue 26th Sep 2017
 
 
കായികം
  Add your Comment comment
ഇപ്പോള്‍ ഒരു കളിക്ക് കിട്ടുന്നത് രണ്ടു കോടി : 5 കോടിയാക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് വിരാട് കോലിയുടെ പരാതി
reporter
ക്രിക്കറ്റ് താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും വന്‍ പ്രതിഫല വര്‍ധന ആവശ്യപ്പെട്ടു കോച്ച് അനില്‍ കുംബ്ലെയും നായകന്‍ വിരാട് കോഹ്‌ലിയും. സുപ്രീം കോടതിയുടെ ഭരണസമിതിക്കു മുന്നില്‍ ഇതു സംബന്ധിച്ചു കാര്യങ്ങള്‍ അവതരിപ്പിച്ചു. സിഇഒ: രാഹുല്‍ ജോഹ്‌റി, ജോയിന്റ് സെക്രട്ടറി അമിതാഭ് ചൗധരി, ട്രഷറര്‍ അനിരുദ്ധ് ചൗധരി എന്നിവരും പങ്കെടുത്തു. കോഹ്‌ലി സ്‌കൈപ് വഴി ചര്‍ച്ചയില്‍ പങ്കെടുത്തു.

ഇപ്പോള്‍ ഗ്രേഡ് എ താരങ്ങള്‍ക്കു രണ്ടു കോടി രൂപയാണു വാര്‍ഷിക കരാര്‍ തുക. ഗ്രേഡ് ബി താരങ്ങള്‍ക്ക് ഒരു കോടി രൂപയും ഗ്രേഡ് സി താരങ്ങള്‍ക്കു 50 ലക്ഷം രൂപയും ലഭിക്കും. എല്ലാ ഫോര്‍മാറ്റിലും കളിക്കുമെന്നുറപ്പുള്ള ഗ്രേഡ് എ താരങ്ങളുടെ വാര്‍ഷിക പ്രതിഫലം അഞ്ചു കോടി രൂപയാക്കണമെന്നാണു കുംബ്ലെയും കോഹ്‌ലിയും ആവശ്യപ്പെട്ടത്. ഭരണസമിതിയിലുള്‍പ്പെട്ട വിനോദ് റായിയും വിക്രം ലിമായെയും ബോര്‍ഡംഗങ്ങളോടു റിപ്പോര്‍ട്ട് തയാറാക്കാന്‍ നിര്‍ദേശിച്ചു. അവസാന തീരുമാനം ഭരണസമിതിയുടേതാണ്. ഏറ്റവും ഉയര്‍ന്ന പ്രതിഫലം ടെസ്റ്റ് ക്രിക്കറ്റ് താരങ്ങള്‍ക്കു ലഭിക്കണമെന്നതാണു കുംബ്ലെയും കോഹ്‌ലിയും ആവശ്യപ്പെട്ടത്.

ടെസ്റ്റ് കളിക്കുന്ന ചേതേശ്വര്‍ പൂജാരയ്ക്ക് ഐപിഎല്ലില്‍ അവസരം ലഭിക്കാതിരിക്കുകയും രഞ്ജി ട്രോഫിയില്‍ പോലും സ്ഥാനമില്ലാത്ത പവന്‍ നേഗി വെറും 45 ദിവസം കൊണ്ടു എട്ടു കോടി രൂപ സമ്പാദിക്കുകയും ചെയ്യുന്ന സാഹചര്യം പരിശോധിക്കപ്പെടണമെന്നു കുംബ്ലെ പറഞ്ഞു. കൂടാതെ കുംബ്ലെയും കൂടി ഉള്‍പ്പെടുന്ന സപ്പോര്‍ട്ട് സ്റ്റാഫിനും പ്രതിഫലവര്‍ധന ആവശ്യപ്പെട്ടിട്ടുണ്ട്. ബാറ്റിങ് കോച്ച് സഞ്ജയ് ബംഗാര്‍, ഫീല്‍ഡിങ് കോച്ച് ആര്‍. ശ്രീധര്‍ തുടങ്ങിയവരാണു സപ്പോര്‍ട്ട് സ്റ്റാഫിലുള്ളത്.
 
Other News in this category

 
 




 
Close Window