Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.07 INR  1 EURO=72.21 INR
ukmalayalampathram.com
Mon 26th Jun 2017
 
 
സിനിമ
  Add your Comment comment
ബുക്കും പേപ്പറുമില്ലാത്ത ഡ്രൈവറുമായി തമിഴ്‌നാട്ടിലെത്തിയ അനുഷ്‌കയുടെ വണ്ടി പോലീസ് പിടിച്ചു
reporter
അനുഷ്‌ക ഉപയോഗിക്കുന്ന കാരവന്‍ പോലീസ് പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. അനുഷ്‌കയെ കൊണ്ടു വരാന്‍ ഹോട്ടലിലേയ്ക്കു പോകുന്ന വഴിയാണു സംഭവം. വാഹനം പോലീസ് തടഞ്ഞു വിവരങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഡ്രൈവറുടെ കൈയില്‍ ഒരു രേഖകളും ഉണ്ടായിരുന്നില്ല. മതിയായ രേഖകള്‍ ഇല്ല എന്ന കാരണത്താല്‍ കാരവന്‍ പോലീസ് പിടിച്ചെടുക്കുത്തു എന്നാണു വാര്‍ത്ത. കാരവന്‍ ഇല്ലാത്തതിനാല്‍ മറ്റൊരു കാറിലാണ് അനുഷ്‌ക സെറ്റിലേയ്ക്ക് പോയത്.
ബാഹുബലിയുടെ ഗംഭീര വിജയത്തിനു ശേഷം അനുഷ്‌കയുടെ പുതിയ ചിത്രമാണു ഭാഗ്മതി. പൊള്ളച്ചിയില്‍ സിനിമയുടെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്.
യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ അശോക് സംവിധാനം ചെയ്യുന്ന ചിത്രമാണു ഭാഗ്മതി. ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍, ജയറാം, ആശ ശരത്ത് എത്തിവരും പ്രധാന വേഷത്തില്‍ എത്തുന്നു.
 
Other News in this category

 
 




 
Close Window