Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.63 INR  1 EURO=75.23 INR
ukmalayalampathram.com
Fri 18th Aug 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പാലക്കാട് ജില്ലയില്‍ ദളിത് വിഭാഗത്തെ മറ്റു മതക്കാര്‍ മാറ്റി നിര്‍ത്തുന്നു: പ്രതികരിച്ചയാള്‍ സിപിഎം വിട്ടു: ഇന്നലെ അയാളുടെ വീട്ടില്‍ റെയ്ഡ്
reporter
പാലക്കാട് ജില്ലയിലെ മുതലമട അംബേദ്കര്‍ കോളനിയില്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ടവര്‍ ദളിത് കുടുംബങ്ങള്‍ക്ക് അയിത്തം കല്‍പ്പിക്കുന്നു എന്ന വാര്‍ത്ത മാധ്യമ ശ്രദ്ധ നേടിയിരുന്നു. വിഷയത്തില്‍ സിപിഐഎം നിലപാടില്‍ പ്രതിഷേധിച്ച് ചക്ലിയ വിഭാഗത്തില്‍പ്പെട്ട ശെന്തില്‍കുമാര്‍ എന്നയാള്‍ പാര്‍ട്ടിയുമായി അകന്ന് സമരക്കാരുമായി ചേര്‍ന്നു. ഇപ്പോള്‍ ഇതാ പുതിയ വാര്‍ത്ത. പാര്‍ട്ടി ഉപേക്ഷിച്ച് സമരക്കാരോടൊപ്പം ചേര്‍ന്നതില്‍ പ്രതിഷേധിച്ച് പ്രതികാരം തീര്‍ക്കാന്‍ സിപിഐഎം നേതാക്കള്‍ പ്രശ്‌നമുണ്ടാക്കുന്നു. പാര്‍ട്ടി വിട്ട് സമരക്കാരോടൊപ്പം ചേര്‍ന്ന ശെന്തില്‍ കുമാറിന്റെ വീട്ടില്‍ എക്‌സയിസ് റെയ്ഡ് നടത്തി. വീടിനകത്ത് കഞ്ചാവ് ഒളിപ്പിച്ച് വച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് എക്‌സയിസ് ഉദ്യോഗസ്ഥര്‍ ശെല്‍വരാജിന്റെ വീട്ടിലെത്തിയത്.
പാര്‍ട്ടിവിട്ടതിന് ശേഷം മുന്‍ സിപിഐഎം പ്രവര്‍ത്തകനായിരുന്ന ശെന്തില്‍കുമാറിനെ സിപിഐഎം നേതാക്കള്‍ ഉപദ്രവിക്കുന്നതായും കുടുംബം പരാതിപ്പെട്ടു. മുതലമട അംബേദ്കര്‍ കോളനിയിലെ ശെന്തില്‍കുമാറിന്റെ വീട്ടില്‍ ഭാര്യ റെജീനയും കുഞ്ഞും മാത്രമുള്ളപ്പോഴായിരുന്നു റെയ്ഡ്. പ്രതികാരം തീര്‍ക്കാന്‍ വീട്ടില്‍ ആരെങ്കിലും കരുതിക്കൂട്ടി കഞ്ചാവ് കൊണ്ടുവെക്കുമോ എന്ന് ഭയ്ക്കുന്നതായി റെജീന പറഞ്ഞു.
അംബേദ്കര്‍ കോളനിയിലെ അയിത്ത പ്രശ്‌നത്തില്‍ പ്രതിഷേധിച്ച് സിപിഐഎം അനുഭാവിയായിരുന്ന ശെന്തില്‍കുമാര്‍ സമരക്കാരോടൊപ്പം ചേര്‍ന്നിരുന്നു. റെയ്ഡിന് പിന്നില്‍ രാഷ്ട്രീയസ്വാദീനം ഇല്ലെന്ന് എക്‌സയിസ് വിഭാഗം വിശദീകരണം നല്‍കി. അതിര്‍ത്തി പ്രദേശങ്ങളില്‍ കഞ്ചാവ് വില്‍പന കൂടിയതോടെ പരിശോധന കര്‍ക്കശമാക്കിയതിന്റെ ഭാഗമായാണ് റെയ്ഡ് എന്ന് എക്‌സയിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
 
Other News in this category

 
 




 
Close Window