Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 12th Dec 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
വിഴിഞ്ഞം പദ്ധതിയെ ചൊല്ലി സുധീരനും കെ.മുരളീധരനും തമ്മില്‍ ഏറ്റുമുട്ടി
Reporter

തിരുവനന്തപുരം: വിഴിഞ്ഞം കരാറിനെ ചൊല്ലി കെപിസിസി രാഷ്ട്രീയ കാര്യ സമിതിയില്‍ നേതാക്കള്‍ തമ്മില്‍ വാക്‌പോര്. മുന്‍ കെപിസിസി അദ്ധ്യക്ഷന്‍ വി എം സുധീരനും മുതിര്‍ന്ന നേതാവ് കെ മുരളീധരനും തമ്മിലാണ് വാക്‌പോര് നടന്നത്. വിഴിഞ്ഞം കരാര്‍ പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടല്ല ഒപ്പിട്ടതെന്ന വി എം സുധീരന്റെ പ്രസ്താവന കെ മുരളീധരനെ ചൊടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രീയകാര്യസമിതി യോഗം വിളിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് തിരിച്ച് ചോദിച്ച മുരളീധരന്‍ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വിഴിഞ്ഞം കരാര്‍ നേട്ടമായി ഉയര്‍ത്തിക്കാട്ടിയിരുന്നുവെന്നും പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാരിന്റെ ഭരണ നേട്ടമായി വിഴിഞ്ഞം കരാറിനെ ഉയര്‍ത്തിക്കാട്ടിയാണ് പാര്‍ട്ടി ജനങ്ങളോട് വോട്ട് ചോദിച്ചതെന്നും ഇതിന്റെ ഫലമാണ് തിരുവനന്തപുരത്തെ ഫലത്തില്‍ ഉണ്ടായതെന്നും കെ മുരളീധരന്‍ പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും മികച്ച വികസന പദ്ധതിയാണ് വിഴിഞ്ഞം കരാറെന്നാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിലുണ്ടായത്. ഏതെങ്കിലും ക്രമക്കേടുണ്ടെങ്കില്‍ കരാര്‍ റദ്ദാക്കാനുള്ള അവകാശമുണ്ടെന്ന് സമിതിയില്‍ ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

വിഴിഞ്ഞം കരാറില്‍ ക്രമക്കേട് ആരോപിക്കുകയും എന്നാല്‍ പദ്ധതി നടപ്പാക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍. കരാറില്‍ അഴിമതിയുണ്ടെങ്കില്‍ റദ്ദാക്കട്ടെ. അതിനുള്ള വ്യവസ്ഥ കരാറില്‍ തന്നെയുണ്ട്.

ജുഡീഷ്യല്‍ അന്വേഷണത്തെ പാര്‍ട്ടി സ്വാഗതം ചെയ്യുകയാണ്. പദ്ധതിയുടെ ക്രെഡിറ്റ് അടിച്ചെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു ടെന്‍ഡര്‍ മാത്രം വന്നതില്‍ സംശയമുണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.സി. ചാക്കോ അഭിപ്രായപ്പെട്ടു. ഒറ്റ ടെന്‍ഡര്‍ മാത്രം വന്നതാണ് സംശയത്തിന് ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയുണ്ടെങ്കില്‍ വിഴിഞ്ഞം കരാര്‍ റദ്ദാക്കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിലപാടെടുത്തു. കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ അനുമതി വാങ്ങിയിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി യോഗത്തില്‍ പറഞ്ഞു.

പദ്ധതി സംസ്ഥാന സര്‍ക്കാരിന് നഷ്ടമാണെന്ന് കാട്ടി സിഎജി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് വിഴിഞ്ഞം കരാര്‍ വിവാദത്തിലായത്. ഇതോടെ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതിന് നേതൃത്വം നല്‍കിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സമ്മര്‍ദ്ദത്തിലായി.

സിഎജി റിപ്പോര്‍ട്ടില്‍ ഗുരുതര പരാമര്‍ശങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ വിഴിഞ്ഞത്തെ എല്ലാ നിര്‍മാണ ജോലികളും നിര്‍ത്തിവയ്ക്കണമെന്ന് ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളി. ആരോപണം ഉയര്‍ന്നത് കൊണ്ട് നിര്‍മ്മാണം നിര്‍ത്തിവയ്ക്കില്ലെന്ന് പിണറായി വിജയന്‍ വ്യക്തമാക്കുകയും ചെയ്തു. വിഴിഞ്ഞം തുറമുഖം ബര്‍ത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള സര്‍ക്കാര്‍ തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.ആരോപണം അന്വേഷിക്കുന്നതിന് കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെന്നും അഴിമതി ഉണ്ടെങ്കില്‍ അന്വേഷിച്ച് കണ്ടെത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രത്യേക ഖണ്ഡികയിലാണ് സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ സിഎജി റപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കരാറിന്റെ കാലാവധി 40 വര്‍ഷമാക്കിയതിലൂടെ അദാനി ഗ്രൂപ്പിന് അധിക വരുമാനമുണ്ടാക്കാന്‍ സാധിക്കുമെന്ന് സിഎജി വ്യക്തമാക്കി.

29,217 കോടി രൂപ പദ്ധതിയിലൂടെ അദാനി ഗ്രൂപ്പിന് അധികമായി ലഭിക്കുമെന്നാണ് സിഎജിയുടെ കണ്ടെത്തല്‍. പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതികളുടെ കാലാവധി 30 വര്‍ഷമാണെന്നിരിക്കെ വിഴിഞ്ഞം കരാറിന് 40 വര്‍ഷം കാലാവധി നിശ്ചയിച്ചത് സര്‍ക്കാരിന് അധികബാദ്ധ്യതയാണെന്ന് സിഎജി വിലയിരുത്തി.

സാധാരണ ഗതിയില്‍ ഗ്രീന്‍ ഫീല്‍ഡ് പദ്ധതികളേക്കാള്‍ പത്ത് വര്‍ഷം കാലാവധി അധികമായി നല്‍കിയത് ഭാവിയില്‍ അഴിമതി കേസിനുള്ള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടി. പദ്ധതിയുടെ ഓഹരി ഘടനയിലും അദാനി ഗ്രൂപ്പിന് അധിക നേട്ടമുണ്ടാക്കാന്‍ സാധിച്ചുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

 
Other News in this category

 
 
 
Close Window