Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 12th Dec 2017
 
 
UK Special
  Add your Comment comment
പത്താംനിലയില്‍ നിന്നു പിഞ്ചുകുഞ്ഞിനെ താഴേക്ക് വലിച്ചെറിഞ്ഞ് മാതാവ്
reporter

ലണ്ടന്‍: അഞ്ഞൂറോളം പേര്‍ക്ക് ഒരേ സമയം പുറത്തെത്താന്‍ ഒരു ഗോവണി മാത്രമുള്ളപ്പോള്‍ പോംവഴികളടഞ്ഞ മാതാവ് പിഞ്ചുകുഞ്ഞിനെ രക്ഷപ്പെടുത്താന്‍ ഇതല്ലാതെ എന്തു ചെയ്യും അഗ്‌നിവിഴുങ്ങിയ ഗ്രെന്‍ഫെല്‍ ടവറിന്റെ 10ാം നിലയില്‍നിന്നാണ് ഒരു സ്ത്രീ താഴെ ആകാംക്ഷയോടെ കാത്തുനിന്നവര്‍ക്കിടയിലേക്ക് തന്റെ കുഞ്ഞിനെ ഇട്ടുകൊടുത്തത്. ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന് ഒരാള്‍ ഓടിവന്ന് കൈപ്പിടിയിലൊതുക്കിയ കുഞ്ഞ് ആരോഗ്യത്തോടെയിരിക്കുന്നുവെന്ന് പരിസരത്തുണ്ടായിരുന്നവര്‍ പറഞ്ഞു. ചാമ്പലായ കെട്ടിടത്തില്‍നിന്ന് രക്ഷപ്പെടാന്‍ നിരവധിപേരാണ് താഴോട്ടുചാടിയത്. ഇവരില്‍ ചിലര്‍ക്കെങ്കിലും അപകടത്തില്‍ ജീവന്‍ നഷ്ടമായത് കണ്ടുനിന്നവരുടെ വേദനയായി. 

ഇന്നലെ ബ്രിട്ടിഷ് സമയം അര്‍ധരാത്രി കഴിഞ്ഞ് ഒരുമണിയോടെയായായിരുന്നു കെട്ടിടത്തില്‍ അഗ്നിബാധയുണ്ടായത്. ദുരന്തത്തില്‍ 12 പേര്‍ മരിച്ചതായും നൂറോളം പേര്‍ക്കു പരുക്കേറ്റതായുമാണു വിവരമെങ്കിലും മരണസംഖ്യ കൂടിയേക്കുമെന്നു പൊലീസ് പറഞ്ഞു. 24 നിലകളിലെ 120 ഫ്‌ളാറ്റുകളിലായി അറുന്നൂറോളം പേരാണു കെട്ടിടത്തിലുണ്ടായിരുന്നത്. മിക്കവരും ഉറക്കത്തിലായിരുന്നു. തീയും പുകയും പടര്‍ന്നതോടെ പരിഭ്രാന്തരായ താമസക്കാര്‍ രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും തേടി. ഇതിനിടെയാണു പത്താംനിലയില്‍നിന്ന് അമ്മ കുഞ്ഞിനെ താഴേക്കെറിഞ്ഞതെന്നു ദൃക്‌സാക്ഷിയായ സാമിറ ലംറനി ടെലിഗ്രാഫ് പത്രത്തോടു പറഞ്ഞു.പലരും ജനാലപ്പടിയിലൂടെ ഇറങ്ങാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ചിലര്‍ കുട്ടികളെ താഴേക്ക് ഇട്ടുവെന്നും, ഒരാള്‍ പുതുപ്പുകളും മറ്റും ചേര്‍ത്തു പാരഷൂട്ട് പോലെയുണ്ടാക്കി താഴേക്കു പറക്കാന്‍ ശ്രമിച്ചുവെന്നും മറ്റൊരു ദൃക്‌സാക്ഷി പറഞ്ഞു. കെട്ടിടം ഇപ്പോഴും പരിശോധിച്ചു വരികയാണ്. ഇതു പൂര്‍ത്തിയായാലേ മരണസംഖ്യ വ്യക്തമാകൂ.

ഇതിനിടെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചു വിശദമായ പഠനം നടത്തിയ ശേഷം നല്‍കിയ റിപ്പോര്‍ട്ടുകള്‍ അധികൃതര്‍ അവഗണിച്ചതാണ് നിരവധി ജീവനുകള്‍ പൊലിയാന്‍ കാരണമായതെന്ന് റിപ്പോര്‍ട്ട്. ഫയര്‍ സേഫ്റ്റി മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഗ്രെന്‍ഫെല്‍ ടവര്‍ ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങളെക്കുറിച്ചു നല്‍കിയ പരാതികള്‍ പരിഗണിക്കപ്പെട്ടില്ലെന്നും ഇരന്നു വാങ്ങിയ ദുരന്തമാണിതെന്നും ഗ്രെന്‍ഫെല്‍ ആക്ഷന്‍ ഗ്രൂപ്പ് പറഞ്ഞു. ടവര്‍ ബ്ലോക്കിന്റെ സുരക്ഷയില്‍ ആശങ്ക രേഖപ്പെടുത്തിയ ഗ്രൂപ്പ് കെട്ടിടം പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

ടവറിലേക്കു കടക്കാനും പുറത്തിറങ്ങാനും ഒരു വഴി ഗാത്രമാണുള്ളതെന്നും തീപിടിത്തമുണ്ടായാല്‍ ഇടുങ്ങിയ ഇടനാഴിയില്‍ കൂടി മാത്രമേ അഗ്നിശമന സേനയ്ക്ക് അകത്തുകടക്കാന്‍ കഴിയുകയുള്ളുവെന്നും 2014 ഓഗസ്റ്റില്‍ ഇവര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഫയര്‍ എസ്‌കേപ്പ് പ്രവേശന കവാടം സീല്‍ ചെയ്തതിനെക്കുറിച്ചും ഇവരുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. കെന്‍സിങ്ടണ്‍ ചീഫ് ഫയര്‍ ഓഫീസര്‍ ഫ്ളാറ്റിലെ ജീവനക്കാരുമായി വിഷയം ചര്‍ച്ച ചെയ്തു പരിഹാരം കാണണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അധികൃതര്‍ ഇതൊന്നും കണക്കിലെടുക്കാന്‍ തയാറാകാതിരുന്നത് ഇന്നത്തെ ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. കൗണ്‍സിലിന്റെ ഉടമസ്ഥതയിലുള്ള ഗ്രെന്‍ഫെല്‍ ടവറിന്റെ നടത്തിപ്പ് ഒരു സ്വതന്ത്ര കമ്പനിക്കാണ്. 1974-ല്‍ പണി തീര്‍ന്ന ടവറിന്റെ നടത്തിപ്പ് 1996-ലാണ് കമ്പനിക്കു കൈമാറിയത്. കെട്ടിടത്തിനു മോടി പിടിപ്പിക്കാനായി ഭിത്തിയോടു ചേര്‍ന്നു പുതുതായി നിര്‍മിച്ച ഭാഗങ്ങള്‍ തീ പെട്ടെന്നു പടരാന്‍ കാരണമാക്കിയെന്നാണു റിപ്പോര്‍ട്ട്.

 
Other News in this category

 
 
 
Close Window