Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 12th Dec 2017
 
 
UK Special
  Add your Comment comment
ലണ്ടന്‍ തീപിടിത്തം: എല്ലാവരും ഉറക്കത്തിലായിരുന്നത് മരണസംഖ്യ വര്‍ധിപ്പിക്കാന്‍ ഇടയാക്കി
reporter

ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനിലെ ഗ്രെന്‍ഫെല്‍ ഫ്‌ളാറ്റ് സമുച്ചയത്തിന് തീപിടിക്കുമ്പോള്‍ പലരും നല്ല ഉറക്കത്തിലായിരുന്നത് മരണസംഖ്യ വര്‍ധിപ്പിക്കാന്‍ ഇടയാക്കി. താമസക്കാരില്‍ പലരും അപകട മുന്നറിയിപ്പ് അലാറം മുഴങ്ങുന്നത് അറിഞ്ഞില്ല. ഈ സമയത്ത് റമദാന്‍ അത്താഴമുണ്ണാന്‍ എഴുന്നേറ്റ ചില കുടുംബങ്ങളാണ് ഉറക്കത്തിലായിരുന്ന പലരെയും തട്ടിവിളിച്ചത്. ആദ്യം തീപടരുന്നത് കണ്ടതും രക്ഷാപ്രവര്‍ത്തനത്തിനെത്തിയതും നോമ്പെടുക്കാന്‍ എഴുന്നേറ്റവരായിരുന്നെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കെട്ടിടത്തില്‍നിന്ന് പലരെയും പുറത്തെത്തിച്ച നോമ്പുകാര്‍ ഭക്ഷണവും വെള്ളവും വസ്ത്രവും വിതരണം ചെയ്തതായി ആന്ദ്ര ബറാസോ എന്നയാള്‍ 'ദ ഇന്‍ഡിപന്റെഡി'നോട് പറഞ്ഞു.

അപകടത്തെ തുടര്‍ന്ന് കെട്ടിടത്തിലെ താമസക്കാരെ താല്‍കാലികമായി താമസിപ്പിച്ചത് തൊട്ടടുത്ത സെന്റ് ക്ലെമന്റ് ചര്‍ച്ചിലായിരുന്നു. ഇവിടെയും വ്യത്യസ്ത സമുദായങ്ങളില്‍പെട്ടവര്‍ ആശ്വാസവും സഹായവുമായെത്തി. വ്യത്യസ്ത രാഷ്ട്രങ്ങളില്‍നിന്നുള്ളവരും മതക്കാരും ഇടകലര്‍ന്ന് ജീവിക്കുന്ന പടിഞ്ഞാറന്‍ ലണ്ടനിലാണ് ഈ പ്രദേശം. നഗരത്തിലെ മറ്റുപ്രദേശങ്ങളില്‍നിന്ന് വ്യത്യസ്തമായി കുറ്റകൃത്യങ്ങള്‍ കുറഞ്ഞ ഭാഗമാണിത്. കെട്ടിടത്തിന് അപകടം സംഭവിക്കാനുള്ള സാധ്യതയുണ്ടെന്ന് 2010ല്‍ താമസക്കാര്‍ ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായും ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിനിടെ ടവറിന്റെ സുരക്ഷ സംബന്ധിച്ച കാര്യങ്ങളില്‍ ആശങ്ക നിലനില്‍ക്കുകയാണ്. ടവര്‍ ബ്ലോക്കിന്റെ സുരക്ഷയില്‍ ആശങ്ക രേഖപ്പെടുത്തിയ ഗ്രൂപ്പ് കെട്ടിടം പൊളിച്ചുനീക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

ടവറിലേക്കു കടക്കാനും പുറത്തിറങ്ങാനും ഒരു വഴി ഗാത്രമാണുള്ളതെന്നും തീപിടിത്തമുണ്ടായാല്‍ ഇടുങ്ങിയ ഇടനാഴിയില്‍ കൂടി മാത്രമേ അഗ്നിശമന സേനയ്ക്ക് അകത്തുകടക്കാന്‍ കഴിയുകയുള്ളുവെന്നും 2014 ഓഗസ്റ്റില്‍ ഇവര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഫയര്‍ എസ്‌കേപ്പ് പ്രവേശന കവാടം സീല്‍ ചെയ്തതിനെക്കുറിച്ചും ഇവരുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്. കെന്‍സിങ്ടണ്‍ ചീഫ് ഫയര്‍ ഓഫീസര്‍ ഫ്ളാറ്റിലെ ജീവനക്കാരുമായി വിഷയം ചര്‍ച്ച ചെയ്തു പരിഹാരം കാണണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അധികൃതര്‍ ഇതൊന്നും കണക്കിലെടുക്കാന്‍ തയാറാകാതിരുന്നത് ഇന്നത്തെ ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. കൗണ്‍സിലിന്റെ ഉടമസ്ഥതയിലുള്ള ഗ്രെന്‍ഫെല്‍ ടവറിന്റെ നടത്തിപ്പ് ഒരു സ്വതന്ത്ര കമ്പനിക്കാണ്. 1974-ല്‍ പണി തീര്‍ന്ന ടവറിന്റെ നടത്തിപ്പ് 1996-ലാണ് കമ്പനിക്കു കൈമാറിയത്. കെട്ടിടത്തിനു മോടി പിടിപ്പിക്കാനായി ഭിത്തിയോടു ചേര്‍ന്നു പുതുതായി നിര്‍മിച്ച ഭാഗങ്ങള്‍ തീ പെട്ടെന്നു പടരാന്‍ കാരണമാക്കിയെന്നാണു റിപ്പോര്‍ട്ട്. 

 
Other News in this category

 
 




 
Close Window