Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 11th Dec 2017
 
 
UK Special
  Add your Comment comment
വിജയ് മല്യയ്ക്ക് വീണ്ടും ജാമ്യം; ജൂലൈ ആറിന് കോടതിയില്‍ ഹാജരാവണം
reporter

ലണ്ടന്‍: വായ്പയെടുത്ത് തിരിച്ചടക്കാതെ ഇന്ത്യയില്‍ നിന്നു മുങ്ങിയ വിജയ് മല്യയ്ക്ക് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് ജാമ്യം. ഡിസംബര്‍ നാലു വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂലൈ ആറിന് കേസ് വീണ്ടും പരിഗണിക്കും. കുറ്റവാളിയെന്ന നിലയ്ക്ക് വിട്ടുനല്‍കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന്‍മേലാണ് മല്യയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. തനിക്കെതിരായ ആരോപണത്തില്‍ വസ്തുതയില്ലെന്നും വിധി കേട്ട ശേഷം മല്യ പ്രതികരിച്ചു. നിങ്ങള്‍ക്ക് ബില്യണ്‍ പൗണ്ടുകളെപ്പറ്റി സ്വപ്നം കാണാം, പക്ഷെ, അതിന് ഒരു തെളിവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ കേസില്‍ മല്യയെ സ്‌കോട്ട്‌ലാന്റ് യാര്‍ഡ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മണിക്കുറുകള്‍ക്കകം വെസ്റ്റ് മിനിസ്റ്റര്‍ കോടതി മല്യക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. കേസ് ജൂലൈ ആറിന് വീണ്ടും പരിഗണിക്കും.

ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്ന് 9,000 കോടി വായ്പയെടുത്താണ് മല്യ നാടുവിട്ടത്. മല്യയെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കുകളുടെ കണ്‍സോഷ്യമാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഇംഗ്ലണ്ടില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് മല്‍സരം കാണാന്‍ മല്യയെത്തിയത് വിവാദമായിരുന്നു.

 
Other News in this category

 
 




 
Close Window