Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=87.00 INR  1 EURO=77.10 INR
ukmalayalampathram.com
Tue 19th Sep 2017
 
 
കായികം
  Add your Comment comment
പാക്കിസ്ഥാനികള്‍ ഗാംഗുലിയുടെ കാര്‍ ആക്രമിച്ചു
reporter
ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ട് - പാകിസ്താന്‍ മത്സര ശേഷം പാക് ആരാധകര്‍ മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ കാര്‍ ആക്രമിച്ചോ? പാക് ആരാധകരുടെ ഫെയ്‌സ്ബുക്ക് പേജിലാണ് അത്തരത്തില്‍ ആരോപിക്കുന്ന വീഡിയോ പ്രചരിക്കുന്നത്.
ഗാംഗുലി ഓടിച്ച കാര്‍ പാക് ആരാധകര്‍ വളയുകയും പാക് കൊടി കാറിന് മേല്‍ വീശുകയും ചെയ്തിന്റെ വീഡിയോ ആണ് പ്രചരിക്കുന്നത്. ഗാംഗുലി പുഞ്ചിരിച്ചുകൊണ്ടാണ് ആരാധകരുടെ ഈ 'അതിക്രമത്തെ' നേരിടുന്നത്. ഒടുവില്‍ ഗാംഗുലിയ്ക്ക് കടന്നുപോകാന്‍ വഴിയും പാക് ആരാധകര്‍ ഒരുക്കികൊടുക്കുന്നുണ്ട്.

അതെസമയം ഗാംഗുലിയോട് അപമര്യാദയായി പെരുമാറിയതിന് മാപ്പ് ചോദിച്ച് നിരവധി പാക് ക്രിക്കറ്റ് പ്രേമികളും രംഗത്ത് വന്നിട്ടുണ്ട്. പാകിസ്താനി ആരാധരില്‍ നിന്നുണ്ടായ മോശം പെരുമാറ്റത്തില്‍ ഗാംഗുലിയോട് ഹൃദയത്തില്‍ തൊട്ട് മാപ്പ് ചോദിക്കുന്നതായാണ് ചില പാക് ആരാധകര്‍ പറയുന്നത്. ഗാംഗുലിക്ക് നേരെ ഇത്തരത്തില്‍ പെരുമാറിയത് ക്രൂരമായി പോയെന്നും ചില ആരാധകര്‍ ചൂണ്ടികാണിക്കുന്നു.
 
Other News in this category

 
 




 
Close Window