Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.07 INR  1 EURO=72.21 INR
ukmalayalampathram.com
Mon 26th Jun 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ബാങ്ക് അക്കൗണ്ടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധം
REPORTER

ന്യൂഡല്‍ഹി: രാജ്യത്ത് ജനങ്ങള്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങാന്‍ ഇനി ആധാര്‍ നിര്‍ബന്ധം. 50,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ ഇടപാടുകള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കി. നിലവിലെ എല്ലാ ബാങ്ക് അക്കൗണ്ടുകളും ഡിസംബര്‍ 31നകം ആധാറുമായി ബന്ധിപ്പിക്കണം. ഡിസംബര്‍ 31 ന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാത്ത അക്കൗണ്ടുകളില്‍ ഇടപാട് നടത്താനാകില്ലെന്നും അവ അസാധുവാകുമെന്നും കേന്ദ്രം ഉത്തരവിട്ടു. കേന്ദ്ര റവന്യു വകുപ്പിന്റേതാണ് ഉത്തരവ്.

പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും ജൂലൈ മുതല്‍ ആധാര്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിന് പിന്നാലെയാണ് പുതിയ തീരുമാനം. ആധാര്‍ കാര്‍ഡുള്ളവര്‍ നിര്‍ബന്ധമായും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് പാന്‍കാര്‍ഡുമായി ഇത് ബന്ധിപ്പിക്കണമെന്നാണ് കോടതി നിര്‍േദശം. ആധാര്‍ നമ്പര്‍ നികുതി വകുപ്പിനെ അറിയിക്കുകയും വേണം. എന്നാല്‍ നിലവില്‍ ആധാര്‍ ഇല്ലാത്തവരുടെ പാന്‍ കാര്‍ഡ് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അസാധുവാകില്ല.

ആധാര്‍ നിര്‍ത്തലാക്കാന്‍ ആകിലെന്നും തിരിച്ചറിയല്‍ കാര്‍ഡ് എന്ന നിലയില്‍ തുടരാമെന്നും കോടതി പറഞ്ഞിരുന്നു.

സര്‍ക്കാരിന്റെ തൊഴിലുറപ്പ് പദ്ധതി, ഗ്യാസ് സബ്‌സിഡി, റേഷന്‍, ജന്‍ ധന്‍ യോജന തുടങ്ങിയവയ്ക്ക് ആധാര്‍ ഉപയോഗിക്കാമെന്നും സര്‍ക്കാരിനോട് കോടതി പറഞ്ഞിരുന്നു. ഒരു തിരിച്ചറിയല്‍ കാര്‍ഡ് എന്ന നിലയില്‍ ആധാര്‍ ഉപയോഗിക്കാം. ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങാനോ, മൊബൈല്‍ ഫോണ്‍ കണക്ഷന്‍ ലഭിക്കാനോ ആധാര്‍ ഉപയോഗിക്കാം. പകരം ആദായ നികുതി പോലെയുള്ള സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാരിന് നിബന്ധന വയ്ക്കാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.

സ്‌കൂള്‍ കുട്ടികളുടെ ഉച്ചകഞ്ഞിയടക്കമുള്ള പദ്ധതിക്ക് ആധാര്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു. നേരത്തെ സര്‍ക്കാരുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കെല്ലാം ആധാര്‍ നിര്‍ബന്ധമാക്കുന്ന നടപടിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുകയായിരുന്നു. പദ്ധതികള്‍ക്ക് അപേക്ഷിക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കി വിവിധ മന്ത്രാലയങ്ങള്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

 
Other News in this category

 
 




 
Close Window