Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.72 INR  1 EURO=76.66 INR
ukmalayalampathram.com
Sat 21st Oct 2017
 
 
UK Special
  Add your Comment comment
ഗ്രെന്‍ഫെന്‍ തീപിടിത്തം: മരണസംഖ്യ ഉയരുന്നു, ആളുകളെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന
reporter

ലണ്ടന്‍: ഗ്രെന്‍ഫെല്‍ ടവറിലെ തീപിടിത്തത്തെ തുടര്‍ന്നു കാണാതായ 58 പേരും മരിച്ചതായി സ്‌കോട്ട്ലന്‍ഡ് യാര്‍ഡ് സ്ഥിരീകരിച്ചു. ഇതോടെ മരണസംഖ്യ കുത്തനെ ഉയര്‍ത്തു. കണ്ടെത്തിയ മൃതദേഹങ്ങളില്‍ പലതും തിരിച്ചറിയാന്‍ കഴിയാത്ത വിധം കത്തികരിഞ്ഞു. ഇതേത്തുടര്‍ന്ന് ആളുകളെ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്താന്‍ തീരുമാനമായി. ഇപ്പോഴത്തെ കണക്ക് പ്രകാരം മരണസംഖ്യ നൂറു കടക്കുമെന്നാണ് റിപ്പോര്‍ട്ട്. തീ വിഴുങ്ങിയ 24 നില കെട്ടിടത്തിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകാന്‍ ഇനിയും ആഴ്ചകളെടുത്തേക്കും. 30 പേര്‍ മരിച്ചതായായിരുന്നു ഇതുവരെയുള്ള ഔദ്യോഗിക കണക്കുകള്‍. 74 പേരെ അഗ്നിബാധയ്ക്കു ശേഷം കാണാനില്ലെന്നു വ്യക്തമായിട്ടുണ്ട്. 

പൂര്‍ണമായും അഗ്നിക്കിരയായ കെട്ടിടത്തിനുള്ളില്‍ കൂടുതല്‍ മൃതദേഹങ്ങളുണ്ടെന്നാണു കരുതുന്നത്. 24 നിലകളിലായി 120 ഫ്‌ളാറ്റുകളാണു കെട്ടിടത്തിലുള്ളത്. കെട്ടിടം മുഴുവന്‍ ഇപ്പോഴും പരിശോധിച്ചു തീര്‍ന്നിട്ടില്ല. കണ്ടെടുത്ത മൃതദേഹങ്ങളില്‍ പലതും തിരിച്ചറിയാന്‍ കഴിയാത്ത നിലയിലാണ്. ചൊവ്വാഴ്ച അര്‍ധരാത്രിക്കു ശേഷമാണു കെട്ടിടം അഗ്നിക്കിരയായത്. ലണ്ടന്‍ നഗരം കണ്ട ഏറ്റവും വലിയ അഗ്നിബാധകളിലൊന്നാണിത്. 

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഭീകരാക്രമണം ഉള്‍പ്പെടെ വന്‍ ദുരന്തങ്ങള്‍ക്കു ബ്രിട്ടന്‍ ഇരയാകുന്നതിലുള്ള ദുഃഖം എലിസബത്ത് രാജ്ഞി വ്യക്തമാക്കി. 91ാം ജന്മദിനത്തിലെ പതിവു സന്ദേശത്തിലാണ് ആഘോഷമില്ലെന്നും ദേശീയദുഃഖത്തില്‍ പങ്കു ചേരുന്നെന്നും ബ്രിട്ടന്‍ പതറില്ലെന്നും രാജ്ഞി അറിയിച്ചത്. പടിഞ്ഞാറന്‍ ലണ്ടനിലെ അപ്പാര്‍ട്ട്‌മെന്റ് തീപിടിത്തത്തില്‍നിന്നു രക്ഷപ്പെട്ടവര്‍ക്കുള്ള അഭയകേന്ദ്രവും എലിസബത്ത് രാജ്ഞി സന്ദര്‍ശിച്ചിരുന്നു. ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസാ മേ സംഭവത്തെക്കുറിച്ചു ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഇടത്തരക്കാര്‍ താമസിക്കുന്ന ഫ്‌ളാറ്റുകളാണു കെട്ടിടത്തിലുള്ളത്.

 
Other News in this category

 
 




 
Close Window