Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.07 INR  1 EURO=72.21 INR
ukmalayalampathram.com
Mon 26th Jun 2017
 
 
UK Special
  Add your Comment comment
ഡയാന രാജകുമാരിയുടെ ഷൂസ് വിറ്റു പോയത് 1800 പൗണ്ടിന്
reporter

ലണ്ടന്‍: ഡയാന രാജകുമാരിയുടെ ഒരു ജോടി ഷൂ ലേലത്തില്‍ വച്ചപ്പോള്‍ അതിന് ലഭിച്ചത് 1800 പൗണ്ട്. വെളുത്ത നിറത്തിലുള്ള അടിഭാഗം പരന്ന ലതര്‍ ഷൂ ഡയാന തന്റെ 19ാമത്തെ വയസ്സില്‍ ധരിച്ചിരുന്നവയാണ്. ആ സമയത്ത് അവര്‍ ശിശുപരിപാലക കേന്ദ്രത്തില്‍ ജോലി ചെയ്തിരുന്നുവെന്നും അപ്പോഴുള്ള അവരുടെ ഫോട്ടോയില്‍ ഇത് കാലില്‍ കാണുന്നുണ്ടെന്നും ലേലം നടത്തിയ ഡൊമിനിക് വിന്‍േറഴ്‌സ് ഓക്ഷന്‍ ഹൗസ് പറഞ്ഞു. വെളുത്ത് പരന്ന ലെതര്‍ ഷൂസാണ് ലേലത്തില്‍ പോയത്. 500 പൗണ്ടാണ് വില പ്രതീക്ഷിച്ചിരുന്നത്. ഇതോടൊപ്പം ഡയാന എഴുതി കത്തിന് 1400 പൗണ്ട് വില ലഭിച്ചു. ഷൂസ് വാങ്ങിയ ആളുടെ പേരുവിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. 1977-78 കാലഘട്ടത്തിലാണ് ഡയാന ഈ ഷൂസ് ഉപയോഗിച്ചിരുന്നത്. ഇരുപത് വയസുള്ളപ്പോളാണ് ചാള്‍സുമായുള്ള ഡയാനയുടെ വിവാഹം നടക്കുന്നത്. 1992 ഡിസംബറിലാണ് ഡയാന രാജകുമാരി കത്തെഴുതിയത്.

 
Other News in this category

 
 




 
Close Window