Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 14th Dec 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
ജിഎസ്ടി: ലോട്ടറിക്കും ഹോട്ടല്‍ റൂമിനും നികുതി നിശ്ചയിച്ചു
REPORTER

ന്യൂഡല്‍ഹി: ഇതരസംസ്ഥാന ലോട്ടറിയെ നിയന്ത്രിക്കാനുള്ള കേരളത്തിന്റെ നീക്കം വിജയിച്ചു. സംസ്ഥാനസര്‍ക്കാരിന്റെ ലോട്ടറിക്ക് 12 ശതമാനവും ഇതരസംസ്ഥാനമടക്കമുള്ള സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലോട്ടറികള്‍ക്ക് 28 ശതമാനവും നികുതി ഏര്‍പ്പെടുത്താന്‍ ജി.എസ്.ടി. കൗണ്‍സിലില്‍ തീരുമാനമായി. കുതിരപ്പന്തയത്തിനും ചൂതാട്ടത്തിനുമുള്ള 28 ശതമാനം നികുതി ലോട്ടറിക്കും ബാധകമാക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം.

ഇതിനു പുറമേ പഞ്ചനക്ഷത്രഹോട്ടലുകള്‍ക്ക് നികുതി നിശ്ചയിക്കാനുള്ള പരിധി പരിഷ്‌കരിച്ചു. നേരത്തെ 5000 രൂപയ്ക്കു മുകളിലുള്ളവയ്ക്ക് 28 ശതമാനമായിരുന്നു നികുതി. ഇതില്‍ വാടകപരിധി 7500 രൂപയാക്കി. 2500- 7500 രൂപ വാടകയുള്ള മുറികള്‍ക്ക് 18 ശതമാനവും 1000-2500 നിരക്കിലുള്ളവയ്ക്ക് 12 ശതമാനവുമാണ് നികുതി. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ഭക്ഷണത്തിനുള്ള നികുതി 28ല്‍നിന്ന് 18 ആക്കി. ഹൗസ് ബോട്ടുകള്‍ക്കും പുതിയ നികുതിഘടന ബാധകം.എ.സി. ഇല്ലാത്ത ഹോട്ടലുകള്‍ക്ക് അഞ്ചുശതമാനം അനുമാന നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം കേരളം എതിര്‍ത്തെങ്കിലും ഫലമുണ്ടായില്ല.

ലോട്ടറിയെച്ചൊല്ലി യോഗത്തില്‍ രൂക്ഷമായ തര്‍ക്കങ്ങളുണ്ടായി. ആദ്യ അജന്‍ഡയായി നിശ്ചയിച്ചെങ്കിലും മാറ്റിവെയ്ക്കാന്‍ ശ്രമം നടന്നെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. 28 ശതമാനം നികുതിവേണമെന്ന വാദത്തില്‍ കേരളം ഉറച്ചുനിന്നു. ഔദ്യോഗികമെന്ന വ്യാജേന കേന്ദ്രം വിതരണംചെയ്തത് ലോട്ടറിവില്‍പ്പന സംഘടനകള്‍ തയ്യാറാക്കിയ കണക്ക്.

ടിക്കറ്റിന്റെ മുഖവിലയില്‍ 28 ശതമാനം ചുമത്തി സമ്മാനങ്ങളെ ഒഴിവാക്കാന്‍ നീക്കമുണ്ടായി. ഇതിനെയും കേരളം എതിര്‍ത്തു. യോഗത്തില്‍നിന്ന് ഇറങ്ങിപ്പോവുമെന്ന് ഐസക് ഭീഷണി മുഴക്കി. ഒടുവില്‍, സംസ്ഥാനസര്‍ക്കാര്‍ നടത്തുന്ന ലോട്ടറിക്ക് 12 ശതമാനം നികുതിയും സ്വകാര്യ ലോട്ടറിക്ക് (ഇതരസംസ്ഥാനമടക്കമുള്ളവ) 28 ശതമാനവുമെന്ന് ജമ്മുകശ്മീര്‍ ധനമന്ത്രി പരിഹാരം നിര്‍ദേശിച്ചു. ഇത് കേരളം സമ്മതിച്ചതോടെ തര്‍ക്കം തീര്‍ന്നു.

ആയുര്‍വേദ മരുന്നുകളുടെ 12 ശതമാനം നികുതിയും ബാംബൂ ഉത്പന്നങ്ങളുടെ നികുതിയും കുറയ്ക്കാനുള്ള ആവശ്യവും അംഗീകരിക്കപ്പെട്ടില്ല.

'ചൂതാട്ടം നിയന്ത്രിക്കാനുള്ള കേന്ദ്രനിയമം ഉപയോഗിച്ചാണ് ഇപ്പോള്‍ കേരളം ഇതരസംസ്ഥാന ലോട്ടറിയെ നിയന്ത്രിച്ചിട്ടുള്ളത്. ജി.എസ്.ടി. വരുന്നതോടെ ഈ നിരോധനം അസാധുവാകും. ലൈസന്‍സില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ഇതരസംസ്ഥാന ലോട്ടറിയെ തടയാം

 
Other News in this category

 
 




 
Close Window