Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 12th Dec 2017
 
 
UK Special
  Add your Comment comment
യുകെയില്‍ വീണ്ടും ഭീകരാക്രമണം, ഇത്തവണ പള്ളിയില്‍ പ്രാര്‍ഥനയ്ക്ക് എത്തിയവര്‍ക്ക് നേരേ
reporter

ലണ്ടന്‍: ലണ്ടനില്‍ വീണ്ടും ഭീകരാക്രമണം. വടക്കന്‍ ലണ്ടനില്‍ ജനങ്ങള്‍ക്കിടയിലേക്ക് വാഹനം ഇടിച്ചു കയറ്റിയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. എട്ട് പേര്‍ക്ക് പരുക്കേറ്റു. നടന്നത് ഭീകരാക്രമണമെന്ന് പ്രധാനമന്ത്രി തെരേസ മേ സ്ഥിരീകരിച്ചു. അടിയന്തര സുരക്ഷാ യോഗം വിളിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വടക്കന്‍ ലണ്ടനിലെ ഹിന്‍സ്ബറി പാര്‍ക്ക് പള്ളിയില്‍ റമസാന്റെ ഭാഗമായി പ്രാര്‍ഥന കഴിഞ്ഞിറങ്ങിയവര്‍ക്ക് നേരെയാണ് വാന്‍ ഇടിച്ചുകയറ്റിയത്. പ്രാദേശിക സമയം അര്‍ധരാത്രി 12.20ഓടെയാണ് സംഭവം. ഹെലികോപ്റ്ററുകളും മറ്റ് അടിയന്തര വാഹന സംവിധാനങ്ങളും ഉടന്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. പ്രദേശത്തെ ഗതാഗതം പൊലീസ് തടഞ്ഞു. ലണ്ടനില്‍ മൂന്ന് മാസത്തിനിടെയുണ്ടാകുന്ന നാലാമത്തെ ഭീകരാക്രമണമാണിത്.

ആക്രമണത്തെ തുടര്‍ന്നു ഗതാഗത സംവിധാനങ്ങള്‍ക്കു താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി. ഇവിടെ പൊലീസ് പരിശോധന നടത്തുകയാണ്. പരുക്കേറ്റവരെ എത്രയും വേഗം ആശുപത്രിയിലെത്തിക്കുകയാണു ലക്ഷ്യമെന്നും പൊലീസ് വ്യക്തമാക്കി. ഈ മാസമാദ്യം ലണ്ടന്‍ ബ്രിഡ്ജില്‍വച്ച് എട്ടുപേരെ ഒരാള്‍ കുത്തിക്കൊലപ്പെടുത്തിയിരുന്നു. ഇതില്‍ ഒട്ടേറെപ്പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. കൂടാതെ അരിയാന ഗ്രാന്‍ഡെയുടെ സംഗീതപരിപാടിക്കിടെ മാഞ്ചസ്റ്ററിലുണ്ടായ ആക്രമണത്തില്‍ 20 പേരാണു കൊല്ലപ്പെട്ടത്. 

 
Other News in this category

 
 




 
Close Window