Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.64 INR  1 EURO=75.10 INR
ukmalayalampathram.com
Sat 22nd Jul 2017
 
 
സിനിമ
  Add your Comment comment
ദിലീപ് നായകനാകുന്ന രാമലീലയുടെ സംവിധായകന്റെ സങ്കടം വാട്‌സ് ആപ്പിലൂടെ പ്രചരിക്കുന്നു
reporter
വെള്ളിയാഴ്ച പുറത്തിറങ്ങേണ്ടിയിരുന്ന രാമലീലയുടെ റിലീസ് ജൂലൈ 21ലേക്ക് മാറ്റി. ചിത്രത്തിന്റെ ജോലികള്‍ പൂര്‍ത്തീകരിക്കാനാകാത്തതിനാലാണ് റിലീസ് മാറ്റിയതെന്നാണ് സംവിധായകനായ അരുണ്‍ ഗോപിയുടെ വിശദീകരണം. ദിലീപുള്‍പ്പടെയുള്ള താരങ്ങളുടെ ഡബ്ബിങ് പൂര്‍ത്തിയായി വരുന്നതേയുള്ളൂ. അതിനിടെ തനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും എന്താകുമെന്ന് ഒരു നിശ്ചയവുമില്ലെന്നും പറയുന്ന ഒരു വോയ്‌സ് ക്ലിപ്പ് സംവിധായകന്‍ അരുണ്‍ ഗോപിയുടേതെന്ന മട്ടില്‍ വാട്ട്‌സാപ്പില്‍ പ്രചരിക്കുന്നുണ്ട്. ''എനിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ല. മനസ്സ് ബ്ലാങ്കാണ്. എല്ലാവരും സഹായിക്കണം. ടോമിച്ചായന്‍ പറഞ്ഞിരിക്കുന്നത് പടം 21 ന് തന്നെ പുറത്തിറക്കണം എന്നാണ്'' ഇങ്ങനെയാണ് വോയ്‌സ് ക്ലിപ്പ്.

കേസില്‍ ദിലീപിനെയും നാദിര്‍ഷയെയും ചോദ്യം ചെയ്തതോടെ ഇവര്‍ക്കും കേസില്‍ പങ്കുണ്ടെന്ന മട്ടിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഇരുവരും നിരപരാധികളാണെന്ന് പൊലീസ് തീര്‍ത്ത് പറയാത്തതും സംശയമുണര്‍ത്തുന്നുണ്ട്. ദിലീപിന്റെ കമ്മാരസംഭവം, 'ഡിങ്കന്‍ ത്രിഡി' എന്നീ ചിത്രങ്ങള്‍ ഷൂട്ടിങ് പാതിയായ അവസ്ഥയിലാണ്.

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനു പങ്കുണ്ടെന്ന വാര്‍ത്തകള്‍ വന്നതോടെ പരുങ്ങലിലായത് അദ്ദേഹത്തിന്റെ പുതിയ ചിത്രമായ രാമലീല ഉള്‍പ്പടെയുള്ള സിനിമകളാണ്.
 
Other News in this category

 
 




 
Close Window