Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.72 INR  1 EURO=76.66 INR
ukmalayalampathram.com
Sat 21st Oct 2017
 
 
ആരോഗ്യം
  Add your Comment comment
ശ്രദ്ധയോടെ വെജിറ്റേറിയന്‍ ഭക്ഷണം കഴിച്ചാല്‍ അമിത വണ്ണത്തില്‍ ആറര കിലോ കുറയ്ക്കാം
reporter
വെജിറ്റേറിയന്‍സിന് സന്തോഷിക്കാം. സസ്യാഹാരം ശീലിച്ചാല്‍ ശരീരഭാരം കുറയുമെന്നു പഠനം. പേശികളിലെ ഉപാപചയ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സസ്യാഹാരത്തിനു കഴിയുമെന്നാണ് റിപ്പോര്‍ട്ട്. ജേണല്‍ ഓഫ് അമേരിക്കന്‍ കോളജ് ഓഫ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
ശരീരഭാരം കുറയ്ക്കുന്നതില്‍ സസ്യഭക്ഷണം ഇരട്ടി ഫലപ്രദമാണെന്നു കണ്ടു. സാധാരണ ഭക്ഷണം കഴിച്ചപ്പോള്‍ 3.2 കി. ഗ്രാം കുറഞ്ഞപ്പോള്‍ സസ്യഭക്ഷണം കഴിച്ചവര്‍ക്ക് 6.2 കിലോ കുറഞ്ഞതായി കണ്ടു.
പേശികളിലെ കൊഴുപ്പ് ഇല്ലാതാക്കുമ്പോള്‍ ഗ്ലൂക്കോസിന്റെയും ലിപ്പിഡിന്റെയും ഉപാപചയ പ്രവര്‍ത്തനം മെച്ചപ്പെടുന്നു. മെറ്റബോളിക് സിന്‍ഡ്രോമും ടൈപ്പ് 2 പ്രമേഹവും ബാധിച്ചവരെ സംബന്ധിച്ച് ഇത് പ്രധാനമാണെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ ഡോ. ഹാനാ കഹ്‌ലോവ പറഞ്ഞു.

ടൈപ്പ് 2 പ്രമേഹം ബാധിച്ച 74 പേരിലാണ് പഠനം നടത്തിയത്. ഇവരോട് സസ്യഭക്ഷണമോ പ്രമേഹരോഗികള്‍ പിന്തുടരുന്ന ഭക്ഷണമോ കഴിക്കാന്‍ ആവശ്യപ്പെട്ടു.

പച്ചക്കറികള്‍, ധാന്യങ്ങള്‍, പരിപ്പ്, പയര്‍വര്‍ഗങ്ങള്‍, പഴങ്ങള്‍, നട്‌സ് എന്നിവയും അതോടൊപ്പം ദിവസം ഒരു നേരം മൃഗോല്‍പ്പന്നമായ കൊഴുപ്പ് കുറഞ്ഞ തൈരും അടങ്ങിയതായിരുന്നു സസ്യഭക്ഷണം. യൂറോപ്യന്‍ അസോസിയേഷന്‍ ഫോര്‍ദി സ്റ്റഡി ഓഫ് ഡയബറ്റിസ് (EASD) നിര്‍ദേശിച്ചതാണ് പ്രമേഹ ഭക്ഷണരീതി. ഒരു ദിവസത്തെ ഭക്ഷണം രണ്ടു കൂട്ടര്‍ക്കും ദിവസം 500 കിലോ കലോറിയായി പരിമിതപ്പെടുത്തിയിരുന്നു.



കഹ്‌ലോവയും സംഘവും പഠനത്തില്‍ പങ്കെടുത്തവരുടെ തുടയുടെ എം. ആര്‍ ഐ സ്‌കാന്‍ ഉപയോഗിച്ച് അഡിപ്പോസ് കലയെക്കുറിച്ച് പഠിച്ചു. എങ്ങനെയാണ് രണ്ട് വ്യത്യസ്ത ഭക്ഷണം ചര്‍മത്തിനടിയിലെയും പേശികള്‍ക്കുള്ളിലെയും കൊഴുപ്പിനെ !ബാധിക്കുന്നത് എന്ന് അറിയാനാണിത്.

രണ്ടു ഭക്ഷണരീതിയും ചര്‍മത്തിനടിയിലെ കൊഴുപ്പ് (Subcutanenus fat) ഒരേ പോലെ കുറച്ചു. എന്നാല്‍ സസ്യഭക്ഷണം കഴിച്ചവരില്‍ മാത്രമാണ് പേശികളുടെ ഉപരിതലത്തിലെ (Subfascial) കൊഴുപ്പ് കുറഞ്ഞത്. പേശികള്‍ക്കുള്ളിലെ കൊഴുപ്പ് (Itnramuscular fat) സസ്യഭുക്കുകളിലാണ് വളരെയധികം കുറഞ്ഞത് എന്ന് കണ്ടു.
 
Other News in this category

 
 




 
Close Window