Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=87.92 INR  1 EURO=77.40 INR
ukmalayalampathram.com
Tue 26th Sep 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മദ്യം വാങ്ങാന്‍ ക്യൂ നില്‍ക്കുന്നവരെ സഹായിക്കാന്‍ ബിവറേജസില്‍ കൂടുതല്‍ കൗണ്ടറുകള്‍ തുറക്കും
reporter
ബവ്‌റിജസ് കോര്‍പറേഷന്റെ മദ്യവില്‍പ്പന ശാലകളില്‍ പരമാവധി കൗണ്ടറുകള്‍ തുടങ്ങാന്‍ നിര്‍ദേശം. ബവ്‌റിജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പനശാലകളിലെ ക്യൂ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം പുറത്തുവന്നതിനു പിന്നാലെയാണ്, സ്ഥല ലഭ്യതയുള്ള മദ്യവില്‍പ്പനശാലകളില്‍ കൂടുതല്‍ കൗണ്ടറുകള്‍ ആരംഭിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയത്.

സ്ഥല സൗകര്യമുള്ള സ്ഥലങ്ങളില്‍ എത്രത്തോളം കൗണ്ടറുകള്‍ ആരംഭിക്കാനാകുമോ അത്രയും കൗണ്ടറുകള്‍ തുറക്കാനാണു നിര്‍ദേശിച്ചിരിക്കുന്നത്ബവ്‌കോ അധികൃതര്‍ പറഞ്ഞു. ക്യൂ ഒഴിവാക്കാനുള്ള നടപടികള്‍ നേരത്തെ തന്നെ ബവ്‌റിജസ് കോര്‍പറേഷന്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി കൂടുതല്‍ പ്രീമിയം ഷോപ്പുകളും കൗണ്ടറുകളും ആരംഭിക്കാന്‍ നടപടികളും ആരംഭിച്ചിരുന്നു. എന്നാല്‍, മദ്യനയത്തിലെ പ്രശ്‌നങ്ങളും കോടതിവിധികളും തടസമായി. ഇന്ന് കോടതി നിര്‍ദേശം പുറത്തുവന്നതിനു പിന്നാലെയാണ് എല്ലാ മേഖലാ ഓഫീസുകള്‍ക്കും വീണ്ടും നിര്‍ദേശം കൈമാറിയത്.

കൗണ്ടറുകളുടെ എണ്ണം സംബന്ധിച്ചു നിയമത്തില്‍ പരാമര്‍ശമില്ലാത്തതിനാല്‍ എത്ര കൗണ്ടറുകള്‍ വേണമെങ്കിലും ബവ്‌റിജസ് കോര്‍പറേഷന് ആരംഭിക്കാന്‍ കഴിയും. എന്നാല്‍, സ്ഥലപരിമിതിയും നാട്ടുകാരുടെ എതിര്‍പ്പുമാണു പ്രശ്‌നം. പല മദ്യവില്‍പ്പന ശാലകളും ഇടുങ്ങിയ സ്ഥലങ്ങളിലും റോഡരികിലുമാണ്.
 
Other News in this category

 
 




 
Close Window