Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.79 INR  1 EURO=76.49 INR
ukmalayalampathram.com
Mon 23rd Oct 2017
 
 
ബിസിനസ്‌
  Add your Comment comment
മുങ്ങിയ മല്യയെ വിട്ടു തരണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് നരേന്ദ്രമോദി ആവശ്യപ്പെട്ടു
reporter
രാജ്യത്തുനിന്ന് രക്ഷപെട്ട സാമ്പത്തിക കുറ്റവാളികളെ വിട്ടുകിട്ടാന്‍ ബ്രിട്ടന്റെ പിന്തുണ അഭ്യര്‍ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

ജി 20 ഉച്ചകോടിക്കിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയോടാണ് പ്രധാനമന്ത്രി സഹായം അഭ്യര്‍ഥിച്ചത്. എന്നാല്‍ ഇതുസംബന്ധിച്ച ഉറപ്പൊന്നും നല്‍കാന്‍ തെരേസ മെയ് തയ്യാറായില്ല. മദ്യരാജാവ് വിജയ് മല്യയെ വിട്ടുകിട്ടുന്നത് സംബന്ധിച്ച വിചാരണ ബ്രിട്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേട്ട് കോടതി ഡിസംബര്‍ നാലിന് തുടങ്ങാനിരിക്കെയാണ് വിഷയം മോദി ഉന്നയിച്ചത്.

കേസിലെ എല്ലാ തെളിവുകളും ഇന്ത്യ കൈമാറിക്കഴിഞ്ഞുവെന്ന് ബ്രിട്ടനിലെ കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഡിസംബര്‍ നാലുവെര ഉപാധിയോടെയുള്ള ജാമ്യത്തിലാണ് മല്യ.

രാജ്യത്തെ വിവിധ ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത 9000 കോടിരൂപ തിരിച്ചടയ്ക്കാതെയാണ് മല്യ രാജ്യംവിട്ടത്. മല്യ രാജ്യംവിടുന്നത് തടയണമെന്നാവശ്യപ്പെട്ട് ബാങ്കുകള്‍ സുപ്രീം കോടതിയെ സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ല. 2016 മാര്‍ച്ചില്‍ അദ്ദേഹം യു.കെയിലെ ഹാര്‍ട്‌ഫോര്‍ഡ്‌ഷെയറിലേക്ക് കടന്നു. എന്നാല്‍ പിന്നീട് അറസ്റ്റിലായി.
 
Other News in this category

 
 




 
Close Window