Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Jan 2018
 
 
സിനിമ
  Add your Comment comment
നടിമാരുടെ പ്രതിഫലം കൂട്ടുന്നില്ലെങ്കില്‍ ശമ്പളം കുറച്ച് നടന്മാര്‍ മാതൃക കാണിക്കമെന്ന് റിമ കല്ലിങ്കല്‍
reporter
നടിമാര്‍ക്ക് വേതനം ഉയര്‍ത്താന്‍ സിനിമ ലോകം തയ്യാറായില്ലെങ്കില്‍ വേതനം കുറച്ച് നടന്മാര്‍ മാതൃകയാവണമെന്നാണ് റിമ കല്ലിങ്കല്‍. സിനിമയില്‍ നടന്മാര്‍ക്ക് ലഭിക്കുന്ന വേതനത്തിലും കുറവാണ് നടിമാര്‍ക്ക് ലഭിക്കുന്നതെന്നതിനെതിരെ വീണ്ടും ശബ്ദം ഉയര്‍ത്തിയിരിക്കുകയാണ് റിമ. ഇതേക്കുറിച്ച് സൂചിപ്പിക്കാന്‍ ഹോളിവുഡ് താരം എമ്മ സ്‌റ്റോണിന്റെ വാക്കുകള്‍ കടമെടുത്തിരിക്കുകയാണ് റിമ.
ലോകത്തിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണ് ഓസ്‌കാര്‍ ജേതാവ് കൂടിയായ എമ്മ സ്‌റ്റോണ്‍. പുതിയ ചിത്രമായ ബാറ്റില്‍ ഓഫ് ദ സെക്‌സില്‍ തന്നേക്കാള്‍ ഉയര്‍ന്ന വേതനം വാങ്ങുന്ന താരങ്ങള്‍ വേതനം കുറച്ചു വാങ്ങിയെന്ന് അഭിമുഖത്തിനിടെ എമ്മ പറഞ്ഞിരുന്നു.

ഒപ്പം അഭിനയിച്ച ചില താരങ്ങള്‍ തുല്യത ഉറപ്പാക്കാന്‍ തനിക്കൊപ്പം ശമ്പളം കുറച്ചെന്നായിരുന്നു എമ്മയുടെ വെളിപ്പെടുത്തല്‍. ഈ അഭിമുഖത്തെ ഉദ്ദരിച്ചായിരുന്നു റിമയുടെ പ്രതിഷേധം. സ്ത്രീയും പുരുഷനും എന്നതല്ല എല്ലാവരും തുല്യരാണ്. അവകാശവും തുല്യമാണ്. എല്ലാവരും ഒരു പോലെ ബഹുമാനം അര്‍ഹിക്കുന്നുവെന്ന് റിമ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
 
Other News in this category

 
 




 
Close Window