Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 20th Jan 2018
 
 
സിനിമ
  Add your Comment comment
ദിലീപിനെ നായകനാക്കി സിനിമയ്ക്കാരുങ്ങിയ മൂന്നു നിര്‍മാതാക്കള്‍ ത്രിശങ്കുവില്‍
reporter
റിലീസ് കാത്തിരിക്കുന്ന രാമലീല ഉള്‍പ്പെടെ മൂന്നു സിനിമകളുടെ അണിയറ പ്രവര്‍ത്തകരെ ദിലീപിന്റെ അറസ്റ്റ് തളര്‍ത്തി. 14 കോടി മുതല്‍ മുടക്കില്‍ ടോമിച്ചന്‍ മുളകുപാടമാണ് രാമലീല നിര്‍മിച്ചിരിക്കുന്നത്. അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്തത്. ജൂലൈ ആദ്യവാരത്തിലാണ് രാമലീല റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഡബ്ബിങ് ജോലികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ റിലീസ് മാറ്റിവയ്ക്കുകയാണെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചു. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവം, പ്രമുഖ ഛായാഗ്രാഹകനായ രാമചന്ദ്രബാബുവിന്റെ ത്രി ഡി ചിത്രം പ്രൊഫസര്‍ ഡിങ്കന്‍ എന്നീ സിനിമകളുടെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. നടന്റെ അറസ്റ്റ് ഈ മൂന്ന് ചിത്രങ്ങള്‍ക്കും വലിയ ആഘാതമായി.
ദിലീപ് കൊച്ചി വിട്ടുപോകരുതെന്ന് പോലീസ് നിര്‍ദേശിച്ചതും സിനിമാ പ്രവര്‍ത്തകര്‍ക്ക് വലിയ തിരിച്ചടിയായിരുന്നു. പല സിനിമകളുടെയും ചിത്രീകരണം ഇതുമൂലം കഴിഞ്ഞ ഒരു മാസമായി മുടങ്ങിയിരിക്കുകയാണ്.
 
Other News in this category

 
 




 
Close Window