Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.50 INR  1 EURO=74.86 INR
ukmalayalampathram.com
Fri 21st Jul 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
നാലുവര്‍ഷമായി കാവ്യയ്ക്ക് പള്‍സര്‍ സുനിയെ അറിയാം, കാവ്യക്കെതിരേ നാലു തെളിവുകള്‍, അറസ്റ്റ് ഉടന്‍
reporter

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെതിരെ നാല് തെളിവുകളുണ്ടെന്ന് സൂചന. പള്‍സര്‍ സുനിക്ക് രണ്ട് ലക്ഷം രൂപ കൈമാറിയത് കാവ്യയുടെ കൂടി അറിവോടെയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. കാവ്യയ്ക്ക് പള്‍സര്‍ സുനിയുമായി നാല് വര്‍ഷത്തെ പരിചയമുണ്ട്. പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ കാവ്യയേയും അമ്മയേയും അന്വേഷണ സംഘം ചോദ്യം ചെയ്യും. കേസില്‍ അധികം വൈകാതെ കാവ്യയും അറസ്റ്റിലായേക്കും. ആക്രമണത്തിന് ശേഷം ലക്ഷ്യയില്‍ എത്തിയതായി പള്‍സര്‍ സുനി തന്റെ കത്തില്‍ എഴുതിയിരുന്നു. പള്‍സര്‍ ലക്ഷ്യയില്‍ എത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കാമുകിക്കൊപ്പവും പള്‍സര്‍ ലക്ഷ്യയില്‍ എത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ ഒന്‍പത് തവണ ലക്ഷ്യയില്‍ എത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഇതുകൂടാതെ നടിയെ പീഡിപ്പിക്കുന്നതിന്റെ മെമ്മറി കാര്‍ഡ് ലഭിച്ചത് ലക്ഷ്യയില്‍ നിന്നായിരുന്നു. 

ഇതിനിടെ കേസില്‍ മാപ്പുസാക്ഷിയാകുമെന്ന് കരുതിയിരുന്ന നാദിര്‍ഷായെ പ്രതിയാക്കിയേക്കുമെന്ന് സൂചന. ഇതോടൊപ്പം ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും പ്രതിയാകും. തെളിവു നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ഇരുവര്‍ക്കുമതിരെയുള്ള കുറ്റം. കുറ്റകൃത്യത്തെ പറ്റി അറിവുണ്ടായിട്ടും പൊലീസിനെ അറിയിക്കാര്‍ ശ്രമിക്കാതെ മറച്ചു പിടിച്ചുവെന്ന കുറ്റവും ഇവര്‍ക്കെതിരെ ചുമത്തും. സംഭവം വഴിതിരിച്ചു വിടാന്‍ ദിലീപിനെ ഇരുവരും സഹായിച്ചെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇരുവരെയും വീണ്ടും ചോദ്യം ചെയ്യും. നേരത്തെ, നാദിര്‍ഷയെ പ്രതിയാക്കില്ലെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. പ്രതികളെ ഒതുക്കാന്‍ നാദിര്‍ഷയും അപ്പുണ്ണിയും ശ്രമിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഗൂഢാലോചനയില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്നതിനെ കുറിച്ച്. ഇതുവരെ തെളിവുകള്‍ ലഭിച്ചിട്ടില്ല. ദിലീപിന്റെ സഹോദരന്‍ അനൂപിനെ കുറിച്ചും അന്വേഷണം നടക്കുന്നു. സംഭവം ഒതുക്കി തീര്‍ക്കാന്‍ അനൂപ് ശ്രമിച്ചുവെന്ന് പൊലീസ് സംശയിക്കുന്നു. ഏപ്രില്‍ രണ്ടാം വാരം പ്രതി വിഷ്ണു ദിലീപിന്റെ വീട്ടിലെത്തി സഹോദരന്‍ അനൂപിനെ കണ്ടിരുന്നു. അതിനാല്‍ അനൂപിനെയും പൊലീസ് വീണ്ടും ചോദ്യം ചെയ്യും.

 
Other News in this category

 
 




 
Close Window