Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Tue 21st Nov 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
മതസ്പര്‍ദ്ധ പരാമര്‍ശം: സെന്‍കുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു
Reporter

തിരുവനന്തപുരം: മുന്‍ ഡിജിപി ടി. പി സെന്‍കുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവ്. ഡിജിപി ലോക്‌നാഥ് ബഹ്‌റയാണ് സെന്‍കുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. മതസ്പര്‍ദ്ധ വളര്‍ത്തുന്ന വിധത്തില്‍ പരാമര്‍ശം നടത്തിയെന്ന പരാതിയിലാണ് സെന്‍കുമാറിനെതിരെ നടപടി.

കേസ് എടുക്കാന്‍ സാഹചര്യം ഉണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ പരിശോധിക്കാനാണ് ഇപ്പോള്‍ ഡി ജി പി ലോക് നാഥ് ബഹ്‌റ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കൂടുതല്‍ പരിശോധനക്ക് ശേഷം മാത്രമേ ക്രൈംബ്രാഞ്ച് സെന്‍കുമാറിനെതിരെ കേസ് എടുക്കുകയുള്ളൂ. സെന്‍കുമാറിനെതിരെ ഡിജിപിക്ക് ലഭിച്ച പരാതികള്‍ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. എഡിജിപി നിതിന്‍ അഗര്‍വാളിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

കേരളത്തില്‍ നൂറു കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42ഉം മുസ്ലിം കുട്ടികളാണെന്നായിരുന്നു സെന്‍കുമാര്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. സംസ്ഥാനത്തെ മുസ്ലിങ്ങളുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. വര്‍ഗ്ഗീയ ചുവയുള്ള ഈ പ്രവസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

 
Other News in this category

 
 




 
Close Window