Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.50 INR  1 EURO=74.86 INR
ukmalayalampathram.com
Fri 21st Jul 2017
 
സിനിമ
  Add your Comment comment
ദിലീപിന്റെ സ്ഥാനങ്ങള്‍ മോഹന്‍ലാലിന്റെ സുഹൃത്ത് ആന്റണി പെരുമ്പാവൂര്‍ ഏറ്റെടുത്തു
reporter
ദിലീപിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച തിയറ്റര്‍ ഉടമകളുടെ സംഘടന ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയുടെ പുതിയ പ്രസിഡന്റായി ആന്റണി പെരുമ്പാവൂരിനെ തിരഞ്ഞെടുത്തു. പ്രസിഡന്റായിരുന്ന ദിലീപിനെ പുറത്താക്കിയ സാഹചര്യത്തിലാണ് വൈസ് പ്രസിഡന്റ് ആന്റണി പെരുമ്പാവൂര്‍ പുതിയ സ്ഥാനത്തേക്ക് എത്തിയത്. വൈകിട്ട് മൂന്നിന് കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ദിലീപ് നായകനായ പുതിയ ചിത്രം രാമലീലയുെട റിലീസിന് യാതൊരു തടസവുമില്ലെന്നു യോഗത്തിനുശേഷം ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ചിത്രം റിലീസ് ചെയ്യാന്‍ നിര്‍മാതാക്കള്‍ ഇതുവരെ സംഘടനയെ സമീപിച്ചിട്ടില്ല. സമീപിച്ചാല്‍ വേണ്ട സഹായങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം പറ!ഞ്ഞു.

എ ക്ലാസ് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെ പിളര്‍ത്തി ദിലീപ് പ്രസിഡന്റായി രൂപീകരിച്ച ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയും ദീലിപിനെ പുറത്താക്കിയിരുന്നു. ദിലീപിന്റെ നേതൃത്വത്തിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ് സിനിമാ വിതരണ രംഗത്ത് ഉണ്ടെങ്കിലും ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനില്‍ അംഗത്വം ഉണ്ടായിരുന്നില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Other News in this category

Close Window