Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=87.00 INR  1 EURO=77.10 INR
ukmalayalampathram.com
Tue 19th Sep 2017
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ഗൂഢാലോചന: കാവ്യയുടേയും അമ്മയുടേയും പങ്ക് അന്വേഷിക്കുന്നു, മാഡം സാങ്കല്‍പ്പികമെന്ന് പൊലീസ്
Reporter

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപില്‍ നിന്ന് അന്വേഷണം കൂടുതല്‍ പേരിലേക്ക് നീങ്ങുന്നു. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനില്‍ നിന്നും കാവ്യയുടെ അമ്മയായ ശ്യാമള മാധവനില്‍ നിന്നും പോലീസ് ഇന്ന് മൊഴിയെടുക്കും. പള്‍സര്‍ സുനിയുമായി നടിയെ ആക്രമിക്കാന്‍ ദിലീപ് നടത്തിയ ഗൂഢാലോചനയില്‍ കാവ്യക്കും അമ്മയ്ക്കും പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കും. അതോടൊപ്പം ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തും.

നടിയ ആക്രമിച്ച കേസില്‍ ഒരു സ്ത്രീക്ക് പങ്കുണ്ടെന്ന കാര്യം നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. അഡ്വ.ഫെനി ബാലകൃഷ്ണന്‍ ഒരു മാഡത്തിന് ഈ കേസില്‍ ബന്ധമുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. പള്‍സര്‍ സുനിയുടെ സുഹൃത്തുക്കള്‍ സംസാരിക്കുന്നതില്‍ നിന്നാണ് മാഡമെന്ന പരാമര്‍ശം ഫെനിക്ക് ലഭിച്ചത്. തുടര്‍ന്ന് ഒരു സ്ത്രീയെ ചുറ്റിപ്പറ്റി അന്വേഷണം നീങ്ങുകയായിരുന്നു. 

അതേസമയം കേസില്‍ പരാമര്‍ശിച്ചിരിക്കുന്ന 'മാഡം' എന്നൊരാള്‍ ഇല്ലെന്നും കേസ് വഴി തിരിച്ചുവിടാനുള്ള പള്‍സര്‍ സുനിയുടെ ഭാവനാസൃഷ്ടി മാത്രമാണ് ഇതെന്നും പോലീസ് ഉറച്ചു വിശ്വസിക്കുന്നു. കേസില്‍ ദിലീപ് മാത്രമാണ് ക്വട്ടേഷന്‍ നല്‍കിയത് എന്നും 'മാഡം' എന്നൊരാള്‍ ഇല്ലെന്നുമാണ് പോലീസ് പറയുന്നത്. കേസിന്റെ രണ്ടു ഘട്ടങ്ങളിലാണ് മാഡത്തിന്റെ പേര് പരാമര്‍ശിച്ചത്. ഒന്ന് നടി ആക്രമിക്കപ്പെട്ടപ്പോള്‍ വാഹനത്തിനുള്ളില്‍ വെച്ചും മറ്റൊന്ന് ഫെനി ബാലകൃഷ്ണന്‍ നടത്തിയതും. രണ്ടുപേര്‍ കീഴടങ്ങാന്‍ വന്നപ്പോള്‍ ഫീസിന്റെ കാര്യത്തില്‍ മാഡത്തോട് ചോദിക്കട്ടെ എന്ന് പറഞ്ഞതായി ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കേസ് വഴി തിരിച്ചുവിടാനുള്ള കുറ്റവാളികളുടെ തന്ത്രമായിരുന്നു മാഡം എന്നാണ് പോലീസ് പറയുന്നത്.

കേസില്‍ കാവ്യയ്ക്കും മാതാവിനും എന്തെങ്കിലും പങ്കാളിത്തം ഉണ്ടായിരുന്നോ ഇരുവര്‍ക്കും സംഭവത്തെക്കുറിച്ചു അറിവുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുക. ലക്ഷ്യ കേന്ദ്രീകരിച്ചും അന്വേഷണം തുടരും. സുനില്‍കുമാര്‍ ഇവിടെ എത്തിയിരുന്നോ എന്നറിയുകയാണ് പ്രധാന ഉദ്ദേശം. സ്ഥാപനവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളും പരിശോധനയിലാണ്. ഇതിന്റെ ഫലം അനുസരിച്ചായിരിക്കും കൂടുതല്‍ അന്വേഷണം നടക്കുക. കൃത്യം നടന്നതിന് മുമ്പ് സുനി ഇവിടെ നിന്നും പണം കൈപ്പറ്റിയിട്ടുണ്ടോ, കൃത്യത്തിന് ശേഷം മെമ്മറി കാര്‍ഡ് കൊണ്ടുവന്നോ, വന്നെങ്കില്‍ അത് ആരുടെ കയ്യില്‍ കൊടുത്തു തുടങ്ങിയ വിവരങ്ങളാണ് കാവ്യമാധവനില്‍ നിന്നും മാതാവില്‍ നിന്നും പോലീസിന് കിട്ടേണ്ടത്.

കാവ്യയുടെ കാക്കനാട്ടെ വ്യാപാര സ്ഥാപനത്തിലും തമ്മനത്തെ വീട്ടിലും പോലീസ് റെയ്ഡിനെത്തിയിരുന്നു. വ്യാപാര സ്ഥാപനത്തില്‍ നിന്നാണ് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡ് പോലീസിന് ലഭിച്ചത്. ദിലീപും പള്‍സര്‍ സുനിയും തമ്മിലുള്ള നിര്‍ണായക തെളിവുകള്‍ ലഭിച്ചതും ഈ റെയ്ഡിനിടെയാണ്. പള്‍സറിന് ക്വട്ടേഷന്‍ പണം കൈമാറിയത് ഇവിടെ വെച്ചാണോ എന്ന് വ്യക്തമല്ല. ഇതുകൂടി തെളിഞ്ഞാല്‍ കാവ്യക്കോ അമ്മയ്‌ക്കോ കുരുക്കു വീഴാനും സാധ്യതയുണ്ട്.

 
Other News in this category

 
 




 
Close Window