Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=87.00 INR  1 EURO=77.10 INR
ukmalayalampathram.com
Tue 19th Sep 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
നഴ്‌സിങ് സമരം: സ്വകാര്യ ആശുപത്രികള്‍ തിങ്കളാഴ്ച മുതല്‍ അടച്ചിടും
Reporter

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടും. അടിയന്തിര ഘട്ടങ്ങളില്‍ അത്യാഹിത വിഭാഗം മാത്രം പ്രവര്‍ത്തിപ്പിക്കും. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകളുടെ സംഘടനയുടേതാണ് തീരുമാനം. 

ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് സംസ്ഥാമൊട്ടാകെ നേഴ്‌സുമാര്‍ പണിമുടക്കുന്ന സാഹചര്യത്തിലാണ് ഇതിനെ നേരിടാന്‍ സമ്മര്‍ദ്ദ തന്ത്രങ്ങളുമായി സ്വകാര്യ ആശുപത്രികള്‍ രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു മാസമായി ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് നേഴ്‌സുമാര്‍ സമരം നടത്തുകയാണ്. 

സര്‍ക്കാരിന്റെ നേതൃത്വത്തിലടക്കം ചര്‍ച്ചകള്‍ നടത്തിയെങ്കിലും സമരം ഒത്തുതീര്‍ക്കാന്‍ സാധിച്ചിരുന്നില്ല. സുപ്രീംകോടതി നിര്‍ദേശിച്ച ശമ്പളം നല്‍കണമെന്നാണ് നേഴ്‌സുമാര്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ ട്രെയിനികളുടെ ജോലിസമയവും ശമ്പളവും നിശ്ചയിച്ചില്ല എന്നും നേഴ്‌സുമാര്‍ കുറ്റപ്പെടുത്തുന്നു.

ചൊവ്വാഴ്ച മുതല്‍ നിസ്സഹകരണം ഉള്‍പ്പെടെ കടുത്ത സമരനടപടികളുമായി മുന്നോട്ടുപോകുകയാണ് നേഴ്‌സുമാര്‍.

ശരാശരി ശമ്പളം 20,806 രൂപയാക്കിയതായും സര്‍ക്കാരിന് ചെയ്യാവുന്ന പരമാവധിയാണ് ചെയ്തിരിക്കുന്നതെന്നും സമരത്തില്‍നിന്ന് നഴ്‌സുമാര്‍ പിന്മാറണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശമ്പളകാര്യത്തില്‍ നാമമാത്ര വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നതെന്നാണ് നഴ്‌സുമാരുടെ സംഘടന ആരോപിക്കുന്നത്. 

രോഗികളോടും സമൂഹത്തോടും ഒരു പ്രതിബന്ധതയും ഇല്ലാതെ സമരം പ്രഖ്യാപിക്കുകയാണ് സ്വകാര്യ ആശുപത്രികള്‍ ചെയ്യുന്നതെന്ന് യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്‍ പ്രസിഡന്റ് ആരോപിച്ചു. രോഗികളെ വെച്ച് പൊതു സമൂഹത്തെ വെല്ലുവിളിക്കുകയാണെന്നും ഇതിനെ നേരിടാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ ഒപ്പം നില്‍ക്കുമെന്നും സംഘടന ഭാരവാഹികള്‍ പറഞ്ഞു.

 
Other News in this category

 
 




 
Close Window