Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.79 INR  1 EURO=76.49 INR
ukmalayalampathram.com
Mon 23rd Oct 2017
 
 
ആരോഗ്യം
  Add your Comment comment
കാരറ്റും കാപ്‌സിക്കവും ഗ്രീന്‍പീസും തക്കാളിയും ചേര്‍ത്ത് വെജ് പുലാവ്
reporter
ബിരിയാണി റൈസിനൊപ്പം കാരറ്റ് നന്നായി ചീകിയെടുത്തു വേവിച്ചുചേര്‍ത്തു കൊടുത്തുനോക്കൂ. റൈസിന്റെ ഓറഞ്ച് നിറം കാണുമ്പോള്‍ തന്നെ വായില്‍വെള്ളമൂറും.
കാരറ്റും കാപ്‌സിക്കവും ഗ്രീന്‍പീസും തക്കാളിയും ചേര്‍ത്ത് വെജ് പുലാവ് തയാറാക്കി ഉച്ചയൂണിനുകൊടുത്തു വിട്ടോളൂ. വിശപ്പും മാറും. പോഷകാഹാരം കഴിക്കുകയും ചെയ്യും

കാരറ്റ് ഉപയോഗിച്ച് ഹല്‍വ, പുഡിങ്, പായസം, എന്നിവ തയാറാക്കി നാലുമണിപ്പലഹാരമായി വിളമ്പാം. സ്‌കൂള്‍വിട്ടുവരുന്ന വിശപ്പില്‍ കുട്ടികള്‍ വയറുനിറയെ കഴിച്ചോളും. അമിതമായി മധുരമോ നെയ്യോ ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

കാരറ്റ് നീര് വിനാഗിരിയും പഞ്ചസാരയും ചേര്‍ത്ത് സോസായി ഉപയോഗിക്കാം. നോണ്‍വെജ് വിഭവങ്ങള്‍ക്കൊപ്പം ഈ സോസ് ഉപയോഗിക്കാം.

കാരറ്റ് നീളത്തില്‍ കനംകുറച്ചരിഞ്ഞ് വെളിച്ചെണ്ണയില്‍ വറുത്തുകൊരുക. ടിവി കാണുന്ന നേരത്തും മറ്റും ഫ്രഞ്ച് ഫ്രൈസ് പോലെ ഇതു കഴിക്കാം

കാരറ്റ് നീര് പാലും ഐസും ചേര്‍ത്ത് സ്മൂത്തി ആയി കഴിക്കാം. ഫ്രഷ് ക്രീമും ആവശ്യമെങ്കില്‍ ചേര്‍ക്കാം.
കാരറ്റ് കഴിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങള്‍ നിരവധിയാണ്. പറഞ്ഞിട്ടെന്താ കാര്യം, കുട്ടികള്‍ കഴിക്കണ്ടേ. ഇതു മിക്ക അമ്മമാരുടെ പരാതിയാണ്. കാരറ്റ് തോരനാക്കി ചോറിനൊപ്പം ടിഫിന്‍ബോക്‌സില്‍ വച്ചുകൊടുത്തുവിട്ടാല്‍ പല കുട്ടികളും അതു തൊട്ടുനോക്കുക പോലും ചെയ്യാതെ തിരികെ കൊണ്ടുവരും. ഇത്തരം കുട്ടികളെ 'പാട്ടിലാക്കി' കാരറ്റ് കഴിപ്പിക്കാന്‍ പല വിദ്യകളും നോക്കേണ്ടി വരും.
 
Other News in this category

 
 




 
Close Window