Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=83.50 INR  1 EURO=74.86 INR
ukmalayalampathram.com
Fri 21st Jul 2017
 
 
വാര്‍ത്തകള്‍
  Add your Comment comment
സമരം ചെയ്താല്‍ നഴ്‌സുമാര്‍ക്കെതിരേ എസ്മ പ്രയോഗിക്കണം: ഹൈക്കോടതി
Reporter

കൊച്ചി: ശമ്പള വര്‍ധനവിനു വേണ്ടി നഴ്‌സുമാര്‍ അനിശ്ചിതകാല സമരം തുടര്‍ന്നാല്‍ എസ്മ (അവശ്യ സേവന സംരക്ഷണ നിയമം) പ്രയോഗിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. ഇതോടൊപ്പം നഴ്‌സുമാര്‍ തിങ്കളാഴ്ച മുതല്‍ നടത്താനിരിക്കുന്ന അനിശ്ചിതകാല സമരം ഹൈക്കോടതി താത്ക്കാലികമായി തടയുകയും ചെയ്തു. ആശുപത്രി അധികൃതര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി സമരക്കാര്‍ മനുഷ്യ ജീവന് വില കല്‍പ്പിക്കണമെന്ന നിര്‍ദേശവും നല്‍കി. ഇനി അറിയേണ്ടത് എസ്മ യെന്ന നിയമത്തിന്റെ ബലത്തില്‍ കോടതി നടത്തി ഇടപെടലില്‍ ഭയന്ന് നഴ്‌സുമാര്‍ പിന്മാറുമോയെന്നാണ്. എന്നാല്‍, മാന്യമായ, കോടതി നിര്‍ദേശിച്ച ശമ്പളം നല്‍കുന്ന കാര്യത്തില്‍ കോടതി അന്തിമ തീരുമാനം ഒന്നും അറിയിക്കുകയും ചെയ്തിട്ടില്ല.

സ്വകാര്യ ആശുപത്രി ഉടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഹര്‍ജിയില്‍ വിശദമായ വാദം തിങ്കളാഴ്ച കേള്‍ക്കും. അനിശ്ചിത കാല സമരവുമായി നഴ്‌സുമാര്‍ മുമ്പോട്ടു പോകുന്ന സാഹചര്യത്തിലാണ് ആശുപത്രി ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര മാനദണ്ഡപ്രകാരമുള്ള ശമ്പള വര്‍ധന സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ കാര്യവും കോടതി പരിഗണിച്ചു. ഇതു കൂടാതെ നഴ്‌സുമാരുടെ സംഘടന സമര്‍പ്പിച്ച ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്. ഇവയും തിങ്കളാഴ്ച പരിഗണിക്കും.

മിനിമം വേതന വര്‍ധനവ് ആവശ്യപ്പെട്ട് രണ്ടു മാസമായി നടന്നു വരുന്ന നഴ്‌സുമാരുടെ സമരത്തെ നേരിടാന്‍ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ സമ്മര്‍ദ്ദ തന്ത്രം പ്രയോഗിച്ചിരുന്നു. തിങ്കളാഴ്ച മുതല്‍ ആശുപത്രികള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടുമെന്നാണ് ഭീഷണി മുഴക്കിയിരുന്നത്. അടിയന്തിര ഘട്ടങ്ങളില്‍ അത്യാഹിത വിഭാഗം മാത്രം പ്രവര്‍ത്തിപ്പിച്ച് മുന്നോട്ടു പോകുമെന്നും അറിയിച്ചിരുന്നു. എന്നാല്‍, ആശുപത്രിക്കാരുടെ ഭീഷണിയില്‍ നഴ്‌സുമാര്‍ വീണില്ല. അവര്‍ സര്‍ക്കാരിനെ അറിയിച്ചത് ഇങ്ങനെ പൂട്ടിയിടുന്ന ആശുപത്രികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെങ്കില്‍ സൗജന്യമായി ജോലി ചെയ്യാമെന്നായിരുന്നു. മാനേജ്‌മെന്റുകള്‍ക്കെതിരേ ആരോഗ്യമന്ത്രിയും രംഗത്തെത്തിയിരുന്നു. ആശുപത്രി അടിച്ചിട്ടു പ്രതിഷേധിച്ചാല്‍ അത് സമൂഹത്തില്‍ തങ്ങള്‍ ഒറ്റപ്പെട്ടേക്കാമെന്ന തോന്നല്‍ വന്നതോടെ ചില മാനേജ്‌മെന്റ് സംഘടനകള്‍ തന്നെ തങ്ങള്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തിട്ടില്ലെന്ന് അറിയിച്ചിരുന്നു.

സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തിനെതിരെ നഴ്‌സുമാര്‍ സമരം പ്രഖ്യാപിച്ചപ്പോള്‍ സര്‍ക്കാരും മാനേജ്‌മെന്റുകളും നടത്തിയ ചര്‍ച്ചയില്‍ കുറഞ്ഞ ശമ്പളം 8775 രൂപയില്‍ നിന്ന് 17,200 രൂപയാക്കിയിരുന്നു.എന്നാല്‍ സുപ്രീം കോടതി ശുപാര്‍ശചെയ്ത 27,800 രൂപ അനുവദിക്കണമെന്ന ആവശ്യവുമായി തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം നടത്താനാണ് നഴ്‌സുമാരുടെ തീരുമാനം. 

ശമ്പളവര്‍ധന അംഗീകരിക്കാതെ ജൂലായ് 11ന് ഇവര്‍ നടത്തിയ സൂചനാ പണിമുടക്ക് സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. ഇതിനു പുറമേ 21 മുതല്‍ സെക്രട്ടേറിയറ്റ് വളയല്‍ സമരം നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു.

 
Other News in this category

 
 




 
Close Window