Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=85.97 INR  1 EURO=76.39 INR
ukmalayalampathram.com
Tue 17th Oct 2017
 
 
ബിസിനസ്‌
  Add your Comment comment
എന്‍ആര്‍ഐകളുടെ അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കുന്നു
reporter
ഇന്ത്യയ്ക്ക് പുറത്തു താമസിക്കുന്നവര്‍ വിദേശത്തുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആദായ നികുതി റിട്ടേണ്‍ ഫോമില്‍ ഉള്‍പ്പെടുത്തണമെന്ന് ആദായ നികുതി വകുപ്പിന്റെ നിര്‍ദേശം. ഇതിനായി റിട്ടേണ്‍ ഫോമില്‍ പുതിയ ഒരു കോളം കൂടി ചേര്‍ത്തു. ഓഹരി നിക്ഷേപം,വസ്തു, ബാങ്ക് ഡെപ്പോസിറ്റ്, തുടങ്ങിയ സ്ഥിര നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനം തെളിയിക്കേണ്ടി വരും.

വിദേശത്തുള്ള ബാങ്ക് അക്കൗണ്ടിന്റെ പേര്, അക്കൗണ്ട് നമ്പര്‍, രാജ്യം, ബാങ്കുകളുടെ ശാഖയുടെ ലൊക്കേഷന്‍ വ്യക്തമാക്കുന്ന സ്വിഫ്റ്റ് കോഡ്, ഇന്റര്‍നാഷണല്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍, തുടങ്ങിയവ ആദായനികുതി വകുപ്പിന്റെ ഫോമില്‍ രേഖപ്പെടുത്തണം. കൂടാതെ ഓണ്‍ലൈനായി റിട്ടേണ്‍ സമര്‍പ്പിക്കാവുന്നതാണ്. ഇതോടെ രാജ്യത്ത് സ്ഥിര താമസമാക്കിയവര്‍ മാത്രം വിദേശ ബാങ്ക് അക്കൗണ്ടുകള്‍ വെളിപ്പെടുത്തിയാല്‍ മതി എന്ന രീതിക്ക് മാറ്റം വന്നിരിക്കുകയാണ്.
 
Other News in this category

 
 




 
Close Window