Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 18th Jan 2018
 
 
കായികം
  Add your Comment comment
നീക്കങ്ങള്‍ പിഴയ്ക്കുന്നു; വിരമിക്കുകയാണെന്ന് വിശ്വനാഥന്‍ ആനന്ദ്
reporter
മോശം പ്രകടനത്തെ തുടര്‍ന്ന് വിരമിക്കുന്നുവെന്ന് സൂചന നല്‍കി ഇന്ത്യയില്‍ നിന്നുള്ള ലോകോത്തര ചെസ്സ് കളിക്കാരന്‍ വിശ്വനാഥന്‍ ആനന്ദ്. ആള്‍ട്ടിബോക്‌സ് നോര്‍വേ ചെസ്സ് ടൂര്‍ണ്ണമെന്റില്‍ വഌദിമിര്‍ ക്രാംനികിനോടും ഹോളണ്ടില്‍ നിന്നുള്ള അനീഷ് ഗിരിയോടും പരാജയപ്പെട്ടിരുന്നു. അതേ സമയം ആറാം റൗണ്ടില്‍ ഫാബിയോ കരുവാനക്കെതിരെ വിജയം നേടിയിരുന്നു.
എന്നിരുന്നാലും 47കാരനായ വിശ്വനാഥന്‍ ആനന്ദ് ഈ ഫോമില്‍ കളിക്കാന്‍ താല്‍പര്യപ്പെടുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം തെളിയിക്കുന്നത്. 10 താരങ്ങള്‍ മത്സരിച്ച ടൂര്‍ണ്ണമെന്റില്‍ എട്ടാമനായാണ് ആനന്ദ് മത്സരങ്ങള്‍ പൂര്‍ത്തീകരിച്ചത്.
ഞാന്‍ കരുതുന്നു ഞാനിപ്പോള്‍ കളിക്കുന്നത് ഭ്രാന്തമായാണെന്ന്. ഇങ്ങനെ കളിക്കുന്നതിനെ കുറിച്ച് ഞാനാലോചിക്കുന്നില്ല എന്നാണ് ഞാന്‍ കരുതുന്നത്. ഇത് പോലെ ചെസ്സ് കളിക്കുന്നതില്‍ ഒരു അടിസ്ഥാനവുമില്ല. എന്നാണ് ആനന്ദിന്റെ പ്രതികരണമുണ്ടായത്. മാഗ്‌നസ് കാള്‍സെന്‍ 2014ലെ കാന്‍ഡിഡേറ്റസ് ടൂര്‍ണ്ണമെന്റില്‍ ആനന്ദിനെ പരാജയപ്പെടുത്തിയതിന് ശേഷം ആനന്ദിന് മികച്ച ഫോം കണ്ടെത്താനായിരുന്നില്ല. സെപ്തംബറിലാണ് ലോക ചെസ്സ് ലോകകപ്പ് നടക്കുന്നത്.
 
Other News in this category

 
 




 
Close Window