Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th Nov 2017
 
 
UK Special
  Add your Comment comment
രാജ്യത്ത് ആസിഡ് ആക്രമണം വര്‍ധിച്ചുവരുന്നു, ഭീതിയില്‍ യുകെ നിവാസികള്‍
reporter

ലണ്ടന്‍: രാജ്യത്ത് ആസിഡ് ആക്രമണം വര്‍ധിച്ചുവരുന്നത് യുകെ നിവാസികളെ ഭീതിയിലാക്കിയിരിക്കുകയാണ്. ഇംഗ്ലണ്ടിലും വെയ്ല്‍സിലുമാണ് ഏറ്റവുമധികം ആസിഡ് ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്. ഇതേത്തുടര്‍ന്ന് ആക്രമണം ചെറുക്കാനുള്ള നടപടികള്‍ ആലോചിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആസിഡ് വില്‍ക്കുന്നതും കൈവശം വയ്ക്കുന്നതടക്കമുള്ള നിയമങ്ങളില്‍ നിയന്ത്രണം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വ്യാഴാഴ്ച മാത്രം ഇംഗ്ലണ്ടില്‍ അഞ്ച് ആസിഡ് ആക്രമണമാണ് റിപ്പോര്‍ട്ട് ചെയതത്. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് ആഭ്യന്തര സെക്രട്ടറി ആംബര്‍ റൂഡ് പറഞ്ഞു. ആസിഡ് ആക്രമണത്തിന് കാരണക്കാരായവര്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കുന്നത് പര്യാപ്തമല്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ച ഈ വിഷയത്തില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കും. ഇപ്പോഴത്തെ നിയമം അനുസരിച്ച് ആസിഡ് ആക്രമണം തടയാന്‍ കഴിയില്ലെന്ന് പൊലീസ് അറിയിച്ചു. 2017 ല്‍ 504 പേരാണ് ആസിഡ് ആക്രമണത്തിന് ഇരകളായത്. 

ഇതില്‍ നാനൂറെണ്ണവും ഇംഗ്ലണ്ടിലും വെയ്ല്‍സിലുമാണ് നടന്നത്. കൂടാതെ ഈ വര്‍ഷം ഏപ്രില്‍ വരെയുള്ള കണക്കാണിത്. കൗമാരക്കാരാണ് പലപ്പോഴും ഇത്തരം ആക്രമണങ്ങള്‍ക്ക് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. ഇരകളാകുന്നവരില്‍ അധികവും സ്ത്രീകളും പെണ്‍കുട്ടികളുമാണ്. പ്രണയം നിരസിക്കല്‍ മുതല്‍ മോഷണം വരെയാണ് ആക്രമണത്തിന് കാരണം. ഇപ്പോള്‍ ആര്‍ക്ക് വേണമെങ്കിലും ആസിഡ് വാങ്ങാനും കൈയില്‍ സൂക്ഷിക്കാനും അനുവാദമുണ്ട്. എന്നാല്‍ ഇത് ഭേദഗതി ചെയ്യണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.

ആസിഡ് ആക്രമണത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് കഴിഞ്ഞ ദിവസം ആക്രമണത്തിന് ഇരയായ യുവതി ആവശ്യപ്പെട്ടിരുന്നു. റേഷം ഖാന്‍ എന്ന യുവതിയാണ് ആസിഡ് ആക്രമണത്തിനെതിരെ അടിയന്തരമായി സര്‍ക്കാന്‍ നിയമ നടപടിക്ക് തയാറെടുക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക കാമ്പയിന്‍ തുടങ്ങിയത്. ഈസ്റ്റ് ലണ്ടനില്‍വച്ചുണ്ടായ ആസിഡ് ആക്രമണത്തില്‍ ഈയിടെ ഗുരുതരമായി പൊള്ളലേറ്റ യുവതിയാണ് റേഷം ഖാന്‍. ആസിഡ് ആക്രമണങ്ങളില്‍ പ്രതികള്‍ക്ക് ശക്തമായ ശിക്ഷനല്‍കാന്‍ ഭരണകൂടം തയാറാവണം. ബ്രിട്ടനിലുടനീളം ആസിഡുകള്‍ കുറഞ്ഞവിലയില്‍ ഒരു മാനദണ്ഡവും കൂടാതെ ലഭ്യമാണ്. ആക്രമണങ്ങള്‍ തടയാന്‍ ഇതിന്റെ വില്‍പനയില്‍ നിയന്ത്രണങ്ങള്‍ വേണമെന്നും ഖാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച കത്തില്‍ നാലു ലക്ഷത്തോളം ആളുകള്‍ ഒപ്പിട്ടു.ഖാനും സഹോദരന്‍ ജമീല്‍ മുഖ്താറും കാറില്‍ സഞ്ചരിക്കവെ ഇവര്‍ക്കുനേരെ ജോണ്‍ ടോംലില്‍ എന്നയാള്‍ ആസിഡ് ആക്രമണം നടത്തുകയായിരുന്നു. ഇയാളെ പിടികൂടിയ പൊലീസ് സംഭവം വംശീയ ആക്രമണമാണെന്ന് അറിയിച്ചിരുന്നു. എന്നാല്‍, ഇസ്‌ലാം മതവിശ്വാസികളായതാണ് ആക്രമണത്തിന് കാരണമെന്ന് സഹോദരന്‍ മുഖ്താര്‍ ആരോപിച്ചു.

 
Other News in this category

 
 




 
Close Window